നടൻ വിജയ് ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് കാൽവെപ്പ് നടത്തിയിരിക്കുകയാണ്, കഴിഞ്ഞ ദിവസത്തെ വിജയ്‌യുടെ രാഷ്ട്രീയ പൊതുയോഗത്തെ വിലയിരത്തികൊണ്ടു രംഗത്ത് എത്തിയിരിക്കുകയാണ് നടൻ രജനി കാന്ത്, പൊതുജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നതിനൊപ്പം വിജയ് യുടെ പൊതുയോഗത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. വിജയ്‌യുടെ രാഷ്ട്രീയ പൊതുയോഗം വിജയകരമായി സംഘടിപ്പിച്ചു, എൻ്റെ ആശംസകൾ എന്നാണ് രജനികാന്ത് പറഞ്ഞത്.
ദീപാവലി ദിനത്തിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രജനികാന്ത്. രാഷ്ട്രീയ ചോദ്യങ്ങളോട് പ്രതികരിക്കാൻ മടിച്ചിരുന്ന രജനികാന്ത് വിജയ്‌യുടെ പൊതുസമ്മേളനം വൻ വിജയമായിരുന്നെന്നും അദ്ദേഹത്തിന് താൻ എല്ലാവിധ ആശംസകളും നേരുന്നുവെന്നുമായിരുന്നു പറഞ്ഞത്. അതേസമയം ദളപതി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. തമിഴ്‌നാട് വില്ലുപുരത്ത് നടന്ന പൊതുസമ്മേളനത്തിൽ എട്ടുലക്ഷത്തോളം ആളുകൾ പങ്കെടുത്തിരുന്നു.ഒക്ടോബർ 27 നായിരുന്നു വിജയ് തന്റെ ആദ്യത്തെ പൊതുസമ്മേളനം നടത്തിയത്. തന്റെ രാഷ്ട്രീയ പാർട്ടിയുടെ നയം പ്രഖ്യാപിച്ച വിജയ് ഡിഎംകെയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ചിരുന്നു. 2026 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു.