നാഥനായും ,പോരാളിയായും ഇരട്ടവേഷങ്ങള്‍ തീവ്രമായി പകര്‍ന്നാടാന്‍ വിധിക്കപ്പെട്ട ജീവിതം; ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ

അമ്പത് വര്‍ഷത്തോളം  യാക്കോബായ സഭയുടെ ചരിത്രവും ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ ചരിത്രവും ഇഴപിരിഞ്ഞുകിടക്കുന്നഒന്നുതന്നെയാണ് .  നാഥനായും പോരാളിയായും ഇരട്ടവേഷങ്ങള്‍ തീവ്രമായി പകര്‍ന്നാടാന്‍ വിധിക്കപ്പെട്ട ജീവിതമായിരുന്നു യാക്കോബായ സഭയുടെ ബസേലിയോസ് തോമസ് പ്രഥമന്‍…

അമ്പത് വര്‍ഷത്തോളം  യാക്കോബായ സഭയുടെ ചരിത്രവും ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ ചരിത്രവും ഇഴപിരിഞ്ഞുകിടക്കുന്നഒന്നുതന്നെയാണ് .  നാഥനായും പോരാളിയായും ഇരട്ടവേഷങ്ങള്‍ തീവ്രമായി പകര്‍ന്നാടാന്‍ വിധിക്കപ്പെട്ട ജീവിതമായിരുന്നു യാക്കോബായ സഭയുടെ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടേത്. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഈ നൂറ്റാണ്ടിലെ വളര്‍ച്ചയുടെ പിന്നിലെ ദൈവനിയോഗമായിട്ടാണ് വിശ്വാസികള്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയെ കണ്ടിരുന്നത്.

1929 ജൂലൈ 22-ന് പുത്തന്‍കുരിശ് വടയമ്പാട് ചെറുവിള്ളില്‍ മത്തായിയുടേയും കുഞ്ഞമ്മയുടേയും മകനായി ജനിച്ച കുഞ്ഞൂഞ്ഞ് ഒരുപാട് കഷ്ടതകള്‍ നേരിട്ട ബാല്യത്തിലൂടേയും കൗമാരത്തിലൂടെയും സഞ്ചരിച്ചാണ് യാക്കോബായ സഭയുടെ അമരക്കാരനായത്.74 ഫെബ്രുവരി 24നു ഡമാസ്‌കസില്‍ മെത്രാപ്പൊലീത്തയായി വാഴിച്ചു. 2000 ഡിസംബര്‍ 27നു നിയുക്ത കാതോലിക്കയായി. 2002ല്‍ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി.  2002 ജൂലൈ 26നു പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ ശ്രേഷ്ഠ കാതോലിക്കാ ബാവായായി വാഴിച്ചു.

മനോബലം കൈവിടാതെ വിശ്വാസി സമൂഹത്തെ ചേര്‍ത്തു നിര്‍ത്തിയ ബാവ ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും നേരിട്ടെങ്കിലും എല്ലാം തരണം ചെയ്യ്തിരുന്നു . ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ വിട വാങ്ങലോടെ യാക്കോബായ സഭാ ചരിത്രത്തിലെ ഒരു അധ്യായമാണ് അവിടെ അവസാനിക്കുന്നത്.

Leave a Reply