ജമ്മു കാശ്മീരിൽ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ അനന്ത്നാഗിലാണ് ഈ സംഭവം, ലാർനു വനമേഖലയിൽ മറ്റൊരു ഭീകരനായുള്ള തിരച്ചിൽ തുടരുകയാണ്. ഇയാൾ ഇപ്പോഴും ഇവിടെയുണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞദിവസങ്ങളിൽ ജമ്മുവിൽ നാലിടത്താണ് വെടിവെപ്പുണ്ടായത്. രണ്ടര വര്ഷത്തിനു ശേഷമാണ് ശ്രീനഗറിൽ ഏറ്റുമുട്ടലുകൾ നടക്കുന്നത്.
സുരക്ഷാ സേനയുടെ ഭീകരവിരുദ്ധ ഓപ്പറേഷൻ നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ശ്രീനഗറിലെ ഖന്യാർ ഭാഗത്ത് വെടിവെപ്പുണ്ടായി മണിക്കൂറുകൾക്കകമാണ് പുതിയസംഭവവും നടന്നത്. കൊല്ലപ്പെട്ടവരിൽ ഒരാൾ വിദേശിയും മറ്റേയാൾ പ്രാദേശികനുമാണെന്നാണ് വാർത്ത ഏജൻസികൾ പറയുന്നത്. എന്നാൽ ഇവർ ഏത് സംഘടനയുമായി ബന്ധമുള്ളവർ ആണെന്നും ഇതുവരെയും സ്ഥിതീകരിച്ചിട്ടില്ല.



