ബ്രാംപ്ടണിലെ പ്രതിഷേധത്തിൽ പങ്കെടുത്ത കനേഡിയൻ പോലീസ്‌കാരന് സസ്പെൻഷൻ

ബ്രാംപ്ടണിലെ ഹിന്ദു കസ്ത്രത്തിനടുത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത കാനേഡിയൻ പോലീസ്‌കാരന് സസ്പെൻഷൻ.കാനഡയിൽ ​ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് സമീപം ഇന്ത്യൻ വംശജനായ ഹരീന്ദർ സോഹിയാണ് പ്രതിഷേധക്കാർക്ക് ഒപ്പം ഉണ്ടായിരുന്നത്. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ…

ബ്രാംപ്ടണിലെ ഹിന്ദു കസ്ത്രത്തിനടുത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത കാനേഡിയൻ പോലീസ്‌കാരന് സസ്പെൻഷൻ.കാനഡയിൽ ​ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് സമീപം ഇന്ത്യൻ വംശജനായ ഹരീന്ദർ സോഹിയാണ് പ്രതിഷേധക്കാർക്ക് ഒപ്പം ഉണ്ടായിരുന്നത്. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ പ്രതിഷേധത്തിൽ പോലീസ്‌കാരും ഉണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.

കമ്മ്യൂണിറ്റി സേഫ്റ്റി ആൻഡ് പൊലീസിങ് ആക്ട് പ്രകാരം ഇയാളെ സസ്‌പെൻഡ് ചെയ്തതായി മീഡയ റിലേഷൻസ് ഓഫീസർ റിച്ചാർഡ് ചിൻ വ്യക്തമാക്കി. വീഡിയോയിലെ ദൃശ്യങ്ങളെ പറ്റി അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ആകില്ലെന്നും മൂന്ന് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .മിസ്സിസാഗയിലെ വെസ്റ്റ് വുഡ് മാൾ, മാൾട്ടൺ ഗുരുദ്വാര എന്നിവിടങ്ങളിലും പ്രതിഷേധം നടന്നതായി കാനേഡിയൻ വേൾഡ് സിഖ് ഓർഗനൈസഷൻ വ്യക്തമാക്കി .

Leave a Reply