മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റിന്’ തിയേറ്റർ ഉടമകളുടെ വിലക്ക്

  മലയാള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റിന്’ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിലക്കേർപ്പെടുത്തി. സിനിമയുടെ പ്രദർശന വിഹിതം വർദ്ധിപ്പിച്ചു വേണമെന്ന നിർമ്മാതാക്കളുടെ ആവശ്യത്തെത്തുടർന്നാണ് ഈ കടുത്ത നടപടി.…

 

മലയാള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റിന്’ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിലക്കേർപ്പെടുത്തി. സിനിമയുടെ പ്രദർശന വിഹിതം വർദ്ധിപ്പിച്ചു വേണമെന്ന നിർമ്മാതാക്കളുടെ ആവശ്യത്തെത്തുടർന്നാണ് ഈ കടുത്ത നടപടി. ഏപ്രിൽ 23-ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

സാധാരണഗതിയിൽ ആദ്യ ആഴ്ചയിൽ 60 ശതമാനവും രണ്ടാം ആഴ്ചയിൽ 55 ശതമാനവുമാണ് തിയേറ്റർ വിഹിതം നൽകുന്നത്. എന്നാൽ, പേട്രിയറ്റിന്റെ നിർമ്മാതാക്കൾ ആദ്യ രണ്ടാഴ്ചയും 60 ശതമാനം വിഹിതം വേണമെന്ന് വാശിപിടിച്ചതാണ് തർക്കത്തിന് കാരണമായത്. മൾട്ടിപ്ലക്സുകൾക്ക് നൽകുന്നതിനേക്കാൾ ഉയർന്ന വിഹിതം തങ്ങളിൽ നിന്ന് ഈടാക്കുന്നത് വൻ നഷ്ടമുണ്ടാക്കുമെന്ന് ഫിയോക്ക് ചൂണ്ടിക്കാട്ടുന്നു. ഈ കരാർ അംഗീകരിക്കരുതെന്നും സിനിമയുമായി സഹകരിക്കരുതെന്നും സംഘടന തിയേറ്ററുകൾക്ക് നിർദ്ദേശം നൽകി.

മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തിന് ശേഷം ഒന്നിക്കുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം ഇന്ത്യ, ശ്രീലങ്ക, യു.കെ തുടങ്ങി അഞ്ചോളം രാജ്യങ്ങളിലായാണ് ചിത്രീകരിച്ചത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും കിച്ചപ്പു ഫിലിംസിന്റെയും ബാനറിൽ ഒരുങ്ങുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്. സിനിമാ സംഘടനകൾക്കിടയിലെ ഈ തർക്കം ഒത്തുതീർപ്പായില്ലെങ്കിൽ വിഷു-ഈസ്റ്റർ സീസണിലെ ഏറ്റവും വലിയ റിലീസ് മുടങ്ങാൻ സാധ്യതയുണ്ട്.

Leave a Reply