പാലക്കാട്ടെ പരിശോധന സ്വാഭാവിക നടപടിയെന്ന് ആർജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ് കുമാർ. പോലീസ് എന്റെ കാർ തടഞ്ഞുനിർത്തി പരിശോധിച്ചിരുന്നു. ഇലക്ഷൻ സമയത്ത് പരിശോധന സ്വാഭാവികമാണ് ,എന്നാലത് ഇലക്ഷൻ കമ്മീഷന്റെ നടപടിക്രമങ്ങളിൽ ഒന്നാണ് അതിലൊരു തെറ്റും കാണുന്നില്ലെന്ന് എംവി ശ്രേയാംസ് കുമാർ പറഞ്ഞു. ഈ പ്രതിഷേധം രാഷ്ട്രീയ ലക്ഷ്യം വെച്ചാണ്. എന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
ഏത് രാഷ്ട്രീയ പാർട്ടി ആണെങ്കിലും ഇങ്ങനൊരു അവസരം കിട്ടുമ്പോൾ അതിനെ എങ്ങിനെ അനുകൂലമാക്കാം എന്നുള്ള ചിന്ത സ്വാഭാവികമായും ഉണ്ടാകുന്നതാണ്, അതിൽ ഒരു അസ്വാഭാവികതയും താൻ കാണുന്നില്ല. പാലക്കാട്ടെ കള്ളപ്പണം എന്ന സംഭവത്തിൽ ഹോട്ടലിൽ റെയ്‌ഡ് നടക്കുന്ന സമയത്ത് ആദ്യം വനിതാ പൊലീസ് ഉണ്ടായിരുന്നില്ല എന്ന കാര്യത്തിൽ പരാതി വന്നിട്ടുണ്ട് എന്നും ആർജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ് കുമാർ പറഞ്ഞു



