പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സന്ദീപ് വാര്യര്‍ക്കെതിരേ നടപടിയെടുക്കാനൊരുങ്ങി ബി.ജെ.പി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നടപടിക്ക് സാധ്യതയുണ്ടെന്നാണ്റിപ്പോർട്ടുകൾ. ഈ ഉപതിരഞ്ഞെടുപ്പ് സമയത്തുള്ള പ്രചാരണ രംഗത്ത് വിട്ടുനിന്നതും ,പരസ്യ പ്രതികരണങ്ങളും അച്ചടക്ക ലംഘനമായി കണക്കാക്കിയാകും സന്ദീപിനെതിരെ നടപടി.പാർട്ടി വിട്ടുവീഴ്ച്ചകൾക്ക് തയ്യാറായിട്ടും സന്ദീപ് കടുംപിടിത്തത്തിൽ തന്നെയാണന്നുള്ള വിമർശനത്തിനെ മേൽ ആണ് പാർട്ടി നടപടി എടുക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ നടപടി ഉണ്ടാകുമെന്നാണ് സൂചനകൾ.
സന്ദീപ് അതൃപ്തികള്‍ ഉന്നയിച്ചപ്പോള്‍ അത് പരിഹരിക്കാനായി പാര്‍ട്ടി ഒരുപാട് ശ്രമിച്ചിരുന്നു. ആര്‍.എസ്.എസ് നേതൃത്വം തന്നെ സന്ദീപുമായി ചര്‍ച്ചകള്‍ നടത്തി. ബി.ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ നേരിട്ട് പോയി സന്ദീപുമായി സംസാരിച്ചു. ചിലകാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന് വരെ നേതൃത്വം സന്ദീപിനോട് പറഞ്ഞിരുന്നു എന്നിട്ടും സന്ദീപ് വിട്ടുവീഴ്ച്ചക്ക് തയാറായില്ല, അത് കാരണമാണ് പാർട്ടി ഇപ്പോൾ നടപടിയിലേക്ക് പോകുന്നതെന്നും ബി ജെ പി നേതാക്കൾ പറയുന്നത്.



