സരിൻ ഒരു അവസരവാദി; പാലക്കാട് സ്ഥാനാർഥി പി സരിനെതിരെ കടുത്ത വിമർശനവുമായി ഇ പി . ജയരാജന്റെ  ആത്മകഥ

സരിൻ ഒരു അവസരവാദി, പാലക്കാട് സ്ഥാനാർഥി പി സരിനെതിരെ കടുത്ത വിമർശനവുമായി ഇ പി ജയരാജൻ,അദ്ദേഹത്തിന്റെ ആത്മകതയിലാണ് സരിനെതിരെ വിമർശന൦ എത്തിയിരിക്കുന്നത്. പി സരിൻ അവസര വാദിയാണെന്നും ,സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണമെന്നും അദ്ദേഹത്തിന്റെ…

സരിൻ ഒരു അവസരവാദി, പാലക്കാട് സ്ഥാനാർഥി പി സരിനെതിരെ കടുത്ത വിമർശനവുമായി ഇ പി ജയരാജൻ,അദ്ദേഹത്തിന്റെ ആത്മകതയിലാണ് സരിനെതിരെ വിമർശന൦ എത്തിയിരിക്കുന്നത്. പി സരിൻ അവസര വാദിയാണെന്നും ,സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണമെന്നും അദ്ദേഹത്തിന്റെ ആത്മകഥയായ ‘കത്തിപ്പടരാൻ കട്ടൻ ചായയും പരിപ്പ് വടയും എന്ന പുസ്തകത്തിലാണ് ഇങ്ങനൊരു വിമർശനം എത്തിയിരിക്കുന്നത് സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണമെന്ന് ഇ എം എസ്‌ തന്നെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു.

പിവി അൻവറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപി സരിന്റെ സ്ഥാനാർത്ഥിത്വത്തെ ജയരാജൻ വിമർശിക്കുന്നത്. മരിക്കും വരെ സിപിഎം ആയിരിക്കും. പാർട്ടി വിടുമെന്ന് സ്വപ്നം കണ്ടാൽ ഞാൻ മരിച്ചു എന്നർത്ഥമെന്നും ഇപി ജയരാജൻ പറയുന്നു. ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലെ ഭാഗങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.അതേസമയം വാർത്ത തെറ്റാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. താൻ ബുക്ക് എഴുതി തീർന്നിട്ടില്ലെന്നും ഡി സി ബുക്സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.

 

Leave a Reply