വിഘ്‌നേഷ് ശിവൻ, നയൻതാര പ്രണയം തന്നെ അറിയിപ്പിച്ചത് ധനുഷ് ; രാധിക ശരത്കുമാർ 

‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് നയന്‍താര, വിഘ്‌നേഷ് ശിവന്‍ പ്രണയത്തേക്കുറിച്ച് താൻ അറിഞ്ഞത്, തന്നെ അറിയിച്ചത് ധനുഷാണെന്ന് നടി രാധിക ശരത്കുമാർ പറയുന്നു. തിങ്കളാഴ്ച നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങിയ നയന്‍താരയുടെ വിവാഹ…

‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് നയന്‍താര, വിഘ്‌നേഷ് ശിവന്‍ പ്രണയത്തേക്കുറിച്ച് താൻ അറിഞ്ഞത്, തന്നെ അറിയിച്ചത് ധനുഷാണെന്ന് നടി രാധിക ശരത്കുമാർ പറയുന്നു. തിങ്കളാഴ്ച നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങിയ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയായ നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലിലാണ്നടിയുടെ വെളിപ്പെടുത്തൽ. താനും നാനും റൗഡി എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്യ്തിരുന്നു. അന്ന് എന്നെ ഫോണ്‍ ചെയ്ത് “ചേച്ചീ നിങ്ങള്‍ക്ക് നാണമില്ലേ” എന്ന് ധനുഷ് ചോദിച്ചു.

അദ്ദേഹമെന്താണ് പറയുന്നതെന്ന് മനസ്സിലായില്ല. ‘എന്താണ് നടക്കുന്നത് എന്നതിനേക്കുറിച്ച് അറിയില്ലേ’ എന്നും ‘വിക്കിയും ,നയനും ഡേറ്റിങിലാണെന്നും’ ധനുഷ് പറഞ്ഞു. നീയെന്താണ് പറയുന്നത്, എനിക്കതിനെ കുറിച്ച് ഒന്നുമറിയില്ല’ എന്ന് താൻ ആശ്ചര്യപ്പെട്ടെന്നും രാധിക പറഞ്ഞു. നയന്‍താരയെ നായികയാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമ നിര്‍മിച്ചത് ധനുഷ് ആയിരുന്നു.ഈ സിനിമയുടെ ചില ‘ബിഹൈന്‍ഡ് ദ സീന്‍’ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയായി നയന്‍ താര തുറന്ന കത്ത് പുറത്തുവിട്ടത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു.

Leave a Reply