യൂത്ത് കോൺഗ്രസ് മുൻ നേതാവ് എ കെ ഷാനിബ് ഇനിയും ഡി വൈ എഫ് ഐ യിൽ ചേരും

പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നേതൃത്വത്തെ തള്ളിപ്പറഞ്ഞ് സരിനൊപ്പം ചേർന്ന യൂത്ത് കോണ്‍ഗ്രസ് മുൻനേതാവ് എകെ ഷാനിബ് ഇനിയും ഡിവൈഎഫ്‌ഐയില്‍ ചേരും. ഷാഫി പറമ്പിൽ ,പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരുടെ പ്രവർത്തന ശൈലിയെ…

പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നേതൃത്വത്തെ തള്ളിപ്പറഞ്ഞ് സരിനൊപ്പം ചേർന്ന യൂത്ത് കോണ്‍ഗ്രസ് മുൻനേതാവ് എകെ ഷാനിബ് ഇനിയും ഡിവൈഎഫ്‌ഐയില്‍ ചേരും. ഷാഫി പറമ്പിൽ ,പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരുടെ പ്രവർത്തന ശൈലിയെ വിമർശിച്ചായിരുന്നു ഷാനിബ് യൂത്ത് കോണ്‍ഗ്രസ് വിട്ടത്. അന്ന് താൻ കോൺഗ്രസിൽ തന്നെ തുടരുമെന്നാണ് പറഞ്ഞിരുന്നത് എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പിന്റെ ഫലത്തിന് ശേഷം പാർട്ടി ഒരു തിരുത്തലിനോ കൂടിയാലോചനക്കോ തയ്യാറാകുന്നില്ലെന്നാണ് ഷാനിബ് പറയുന്നത്.

ഫലപ്രഖ്യാപനത്തിന് ശേഷവും പാർട്ടി നേതൃത്വം  ഒരു തിരുത്തലിനോ കൂടിയാലോചനക്കോ തയ്യാറാകുന്നില്ല. തെരഞ്ഞെടുപ്പിലെ വിജയം എന്നത് എല്ലാ പ്രശ്നങ്ങള്‍ക്കും , പറഞ്ഞ പരാതികളൊക്കെ അസ്ഥാനത്താണ് എന്ന നിലയിലുള്ള ഒരു കണ്ടെത്തലിലേക്കാണ് കോണ്‍ഗ്രസ് പാർട്ടി ഇപ്പോൾ എത്തുന്നത്. അതുകൊണ്ട് തന്നെ ആ പാർട്ടിയുമായി യോജിച്ചു പോകാൻ ഒരു കോണ്‍ഗ്രസുകാരൻ എന്ന് പറഞ്ഞ് നില്‍ക്കുന്നത് പോലും കഴിയില്ല അതൊരു അനീതിയാണെന്ന് ഞാൻ തിരിച്ചറിയുന്നു എന്നും ഷാനിബ് പറഞ്ഞു.

Leave a Reply