രാജ്യസഭയിലെ കോൺഗ്രസ് ബെഞ്ചിൽ നിന്നും നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് രാജ്യസഭാ ചെയർമാൻ. ഈ നോട്ടുകെട്ട് കണ്ടെത്തിയത് രാജ്യസഭയിലെ കോൺഗ്രസ് അംഗം മനു അഭിഷേക് സിംഗ്‌വിയുടെ ഇരുപ്പിടത്തിൽ നിന്നുമാണ്. എന്നാൽ ഈ ആരോപണം തള്ളിക്കളഞ്ഞു മനു അഭിഷേക് സിംഗ്‌വി. അദ്ദേഹത്തിന്റെ സീറ്റ് നമ്പർ 222ന് സമീപത്ത് നിന്നുമാണ് പണം കണ്ടെത്തിയത്. രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ ഇത് സംബന്ധിച്ച് രാജ്യസഭയിൽ വിശദീകരണം നൽകി.
അതേസമയം ഈ സംഭവത്തിന്റെ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് കോൺഗ്രസ് സംഘത്തെ കുറ്റപ്പെടുത്തുന്നത് ഉചിതമല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. രാജ്യസഭയിൽ പോകുമമ്പോൾ 500 രൂപയുടെ ഒരുനോട്ട് മാത്രമാണ് തൻ്റെ കൈവശം ഉണ്ടാകാറുള്ളത്. തൻ്റെ സീറ്റിൽ നിന്നും നോട്ട് കണ്ടെത്തിയെന്ന ആരോപണവും അഭിഷേക് സിംഗ്‌വി നിഷേധിക്കുകയും ചെയ്യ്തു,



