സാബുവിനെ എന്തെങ്കിലും മാനസികപ്രശ്‌നം ഉണ്ടോ എന്ന് പരിശോധിക്കണം; കട്ടപ്പനയിൽ സഹകരണ സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകൻ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തിൽ വിവാദ പ്രസ്‌താവനയുമായി എം എം മണി

കട്ടപ്പനയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന്‍ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി എം എം മണി എം എല്‍ എ. കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റിക്ക് മുന്നില്‍ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്…

കട്ടപ്പനയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന്‍ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി എം എം മണി എം എല്‍ എ. കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റിക്ക് മുന്നില്‍ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ വിശദീകരണ യോഗത്തിലായിരുന്നു നിക്ഷേപകന് അവഹേളിക്കുന്ന തരത്തിലുള്ള എം എം മണിയുടെ പ്രസ്താവന. മരിച്ച സാബുവിനെ എന്തെങ്കിലും മാനസിക പ്രശ്മുണ്ടോ, അതിന് ചികിത്സ തേടിയിരുന്നോ,അങ്ങനെ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കണം. സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല എന്നും അവഹേളന രീതിയിൽ പ്രസ്‌താവിച്ചു എം എം മണി.

അതുപോലെ സാബുവിന്റെ മരണത്തില്‍ സി.പി.എം നേതൃത്വത്തിനോ,അല്ലെങ്കിൽ ബാങ്കിന്റെ ഭരണസമിതിയുടെ പ്രതിനിധിയായ വി.ആര്‍ സജിക്കോ പങ്കില്ല എന്നും ,വഴിയെ പോകുന്ന വയ്യാവേലിയെല്ലാം സി.പി.എമ്മിന്റെ തലയില്‍ വെക്കരുത്. ഇതുപയോഗിച്ച് സി.പി.എമ്മിനെ വിരട്ടാന്‍ ആരും നോക്കണ്ട എന്നും എന്നാൽ സാബുവിന്റെ കുടുംബത്തോട് സഹാനുഭൂതിയുണ്ട് എന്നും എം എം മണി പറഞ്ഞു. എന്നാൽ സാബു തോമസിന്റെ മരണത്തില്‍ ആരോപണ വിധേയരെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജിയുടെ മൊഴി സാബുവിന്റെ മരണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ആരോപണം. അതേസമയം സാബുവിന്റെ മരണത്തില്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജിക്കെതിരെയും ബാങ്ക് ജീവനക്കാര്‍ക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തമെന്ന് ഭാര്യ മേരിക്കുട്ടി ആവശ്യപ്പെട്ടിരുന്നു.

Leave a Reply