മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ഗുരുവിന്റെ സന്ദേശം; മുഖ്യ മന്ത്രി പിണറായി വിജയൻ, ശിവഗിരി തീർത്ഥാടനത്തിന്റെ ഭാ​ഗമായുള്ള സമ്മേളനം ഉത്ഘാടനം ചെയ്യ്തു സംസാരിക്കുവായിരുന്നു മന്ത്രി

മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ​ഗുരുവിന്റെ സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രങ്ങളിൽ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദർശനത്തിൽ സാമൂഹിക ഇടപെടൽ ഉണ്ടാകണമെന്ന് ചൂണ്ടക്കാട്ടി മുഖ്യമന്ത്രി, എന്നാൽ കാലാന്തരത്തിൽ ഇതിന് മാറ്റമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സനാതന ധർമ്മത്തിന്റെ…

മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ​ഗുരുവിന്റെ സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രങ്ങളിൽ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദർശനത്തിൽ സാമൂഹിക ഇടപെടൽ ഉണ്ടാകണമെന്ന് ചൂണ്ടക്കാട്ടി മുഖ്യമന്ത്രി, എന്നാൽ കാലാന്തരത്തിൽ ഇതിന് മാറ്റമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സനാതന ധർമ്മത്തിന്റെ വക്താവായി ​ഗുരുവിനെ സ്ഥാപിക്കാൻ ശ്രമം നടത്തുകയാണ്. എന്നാൽ സനാതന ധർമത്തെ ഉടച്ചുവാർത്തയാളാണ് ​ഗുരുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മനുഷ്യത്വത്തിന്റെ വിശ്വദർശനമാണ് ​ഗുരു ഉയർത്തിപ്പിടിച്ചത് എന്നും അദ്ദേഹം ചൂണ്ടി കാട്ടി.

ശിവ​ഗിരി തീർത്ഥാടനത്തിന്റെ ഭാ​ഗമായുള്ള സമ്മേളനം ഉ​ദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ, സാമൂഹിക പരിഷ്കർത്താവായ ​ശ്രീനാരായണ ഗുരുവിനെ മതനേതാവാക്കാൻ നടത്തുന്ന ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയണം. സനാതന ധർമത്തിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ചയാണ്. ജനാധിപത്യം അലർജിയാണെന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള മഹാസമ്മേളനമാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ശ്രീനാരായണ ഗുരുവിന്റെ സ്മരണയ്ക്കു മുമ്പിൽ പ്രണമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply