വാർത്ത തെറ്റാണ്, യു ഡി എഫ് പ്രവേശനത്തെ സംബന്ധിച്ച് പി വി അൻവറുമായി ചർച്ച നടത്തിയിട്ടില്ല; പ്രതികരിച്ചു കെ സി വേണുഗോപാൽ

പിവി അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരിച്ചു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പി വി അൻവറുമായി യാതൊരു വിധ ചർച്ചയും നടത്തിയിട്ടില്ല. ചർച്ച നടന്നു എന്ന്…

പിവി അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരിച്ചു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പി വി അൻവറുമായി യാതൊരു വിധ ചർച്ചയും നടത്തിയിട്ടില്ല. ചർച്ച നടന്നു എന്ന് പറയുന്ന വാർത്തകൾ തെറ്റാണ് വേണുഗോപാൽ പറയുന്നു. താനുമായി പി വി അന്‍വര്‍ ചര്‍ച്ച നടത്തിയിട്ടില്ല. അന്‍വര്‍ നടത്തുന്ന ജാഥയില്‍ ഡിസിസി പ്രസിഡന്റുമാര്‍ പങ്കെടുക്കുന്ന വിഷയത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല കെ സി വേണുഗോപാൽ പറഞ്ഞു.

ചര്‍ച്ച നടന്നു എന്നത് തെറ്റായ വാര്‍ത്തയാണ്, ഡിസിസി പ്രസിഡന്റുമാര്‍ക്ക് ക്ഷണം ലഭിച്ചത് എനിക്കറിയില്ല. ഈ വിഷയത്തില്‍ ചര്‍ച്ച വന്നാല്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചർച്ചയായ വിഷയമായിരുന്നു അൻവർ കോൺഗ്രസിലേക്കെന്നും, യുഡിഎഫുമായി അൻവർ ചര്‍ച്ച നടത്തിഎന്നുമുള്ള വാര്‍ത്തകള്‍, ഇപ്പോൾ അതിനെതിരെയാണ് കെ സി വേണുഗോപാൽ രംഗത്ത് എത്തിയത്, എന്നാൽ എല്‍ഡിഎഫില്‍ നിന്ന് പുറത്തുപോയ ശേഷം പിവി അന്‍വര്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചിരുന്നു എന്നും . എന്നാല്‍ എല്‍ഡിഎഫ് വിട്ടശേഷം എംകെ സ്റ്റാലിന്റെ ഡിഎംകെ, മുസ്ലീം ലീഗ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിരുന്നു എന്നുമുള്ള വാർത്ത എത്തിയത്.

Leave a Reply