പെരിയ ഇരട്ടക്കൊലക്കേസിലെ വിധി സിപിഎമ്മിനുള്ള തിരിച്ചടിയെന്ന് ഷാഫി പറമ്പിൽ. ഈ കൊലപാതകം സിപിഎം തിരക്കഥയെഴുതി സംവിധാനം ചെയ്ത കൊലപാതകമാണെന്നും സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന കള്ളം ജനങ്ങൾക്കുമുന്നിൽ തെളിഞ്ഞെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഒരു തരത്തിലുള്ള സഹതാപവും അര്‍ഹിക്കാത്ത പ്രതികളും കൃത്യവുമായിരുന്നു ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം.കുറ്റം ചെയ്തവർക്ക് ശിക്ഷ ലഭിച്ചുവെങ്കിലും ഇന്നത്തെ വിധിയിൽ ആരും തന്നെ പൂർണ തൃപ്തരല്ല. ആയതിനാൽ ഇരട്ട ജീവപര്യന്തം പരമാവധി പ്രതികൾക്ക് ലഭിക്കേണ്ടിയിരിക്കുന്നു വിമർശനവുമായി ഷാഫി പറമ്പിൽ.
19- 23-ഉം വയസ്സുള്ള രണ്ടു ചെറുപ്പക്കാരെയാണ് ക്രൂരമായി കൊല ചെയ്യ്തത്, ആ കൊലപാതകം ഒരു സംഘര്‍ഷത്തിലോ സംഘട്ടനത്തിലോ ഉണ്ടായതുമല്ല. സ്ഥലവും തീയതിയും കുറിച്ച് ആളുകളെ തീരുമാനിച്ച് അവിടെ കൊണ്ടുവന്ന് പാര്‍ട്ടി തിരക്കഥയെഴുതി പാര്‍ട്ടി അഭിനേതാക്കളെ വിട്ട് സിപിഎം സംവിധാനം ചെയ്തു നടപ്പിലാക്കിയ ഒരു കൊലപാതകമാണ്. അതുകൊണ്ട് തന്നെ സിപിഎം നടത്തിയ കൊലപാതകം എന്ന് തന്നെയാണ് ഇതിനെ വിളിക്കേണ്ടത്.ഷാഫി പറമ്പിൽ പറഞ്ഞു.
അതുപോലെ ഗൂഢാലോചനയില്‍ ഭാഗമായവരും ,രക്ഷപ്പെടുത്താന്‍ നോക്കിയ മുന്‍ എംഎല്‍എയടക്കമുള്ള ആള്‍ക്കാരെ രക്ഷിക്കാന്‍ വേണ്ടിയാണ് ഖജനാവിലെ പണമുപയോഗിച്ച് കേസ് സിബിഐക്ക് വിടുന്നതിനെ അട്ടിമറിക്കാൻ വേണ്ടി സിപിഎം ശ്രമിച്ചത്. എന്നാൽ വിധി വന്നത് പ്രതികള്‍ക്കെതിരെ മാത്രമല്ല, കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ കൂടിയാണ്. ഷാഫി പറമ്പിൽ പറയുന്നു.



