ഒഡിഷയിലെ സംബൽപൂർ നഗരത്തിലെ മണപ്പുറം ഗോൾഡ് ലോൺ ഓഫീസിൽ വെള്ളിയാഴ്ച പട്ടാപ്പകൽ ആയുധധാരികളായ കവർച്ചക്കാർ സ്വർണവും പണവുമായി കടന്നുകളഞ്ഞതായി റിപ്പോർട്ട്. 30 കിലോ സ്വർണവും നാല് ലക്ഷം രൂപയും കൊള്ളയടിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. പൊലീസ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാവിലെ പത്തിനാണ് കവര്‍ച്ച നടന്നിരിക്കുന്നത് എന്ന് പറയപ്പെടുന്നു. വെള്ളിയാഴ്ച രാവിലെ ഓഫീസ് ബ്രാഞ്ച് തുറന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് സംഭവം നടന്നത് . ഒരു സംഘം കവർച്ചക്കാർ ആയുധങ്ങളും ,തോക്കുകളുമായി ഓഫീസിലേക്ക് അതിക്രമിച്ചു കയറുകയും, പിന്നീട് ജീവനക്കാരെയും ബ്രാഞ്ച് മേധാവിയെയും ബന്ധിയാക്കി തോക്കിൻമുനയിൽ നിർത്തുകയും ചെയ്യ്തു.
കൂടാതെ അതിന് തുടർന്ന് സ്വര്‍ണം സൂക്ഷിച്ച നിലവറയുടെ താക്കോലും പാസ്വേഡും സ്വന്തമാക്കുകയും അവിടുള്ള സ്വര്‍ണവും, പണവും കൊള്ളയടിക്കുകയും ചെയ്യ്തു. അതേസമയം മോഷണ സമയത്ത് ചില കവര്‍ച്ചക്കാര്‍ പുറത്ത് കാവല്‍ നിന്നതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടർന്ന് മണപ്പുറം അധികൃതര്‍ പോലീസിൽ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഒഡീഷ പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. എന്നാൽ ഒഡീഷ പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും മോഷ്ടക്കളെക്കുറിച്ച് യാതൊരു വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
ഇന്‍സ്പെക്ടര്‍ ജനറല്‍ (ഐജി) ഹിമാന്‍ഷു ലാല്‍, പോലീസ് സൂപ്രണ്ട് (എസ്പി) മുകേഷ് ഭാമൂ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് ജീവനക്കാരെ ചോദ്യം ചെയ്തു. കവർച്ചയിൽ ഏകദേശം 7 മുതൽ 10 വരെ അക്രമികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) തോഫൻ ബാഗ് പറഞ്ഞു. അക്രമികൾ ഹെൽമെറ്റോ മുഖംമൂടിയോ ധരിച്ചിരുന്നു. ബൈക്കിലാണ് എല്ലാവരും രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.
ജീവനക്കാരെ ഇന്നും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.



