ഹിന്ദി ബോക്സോഫീസിൽ ചരിത്ര നേട്ടം കൈവരിച്ചു ഉണ്ണി മുകുന്ദൻറ് ‘മാർക്കോ’; 89 സ്‌ക്രീനുകളിൽ തുടങ്ങിയ ചിത്രത്തിന്റെ റിലീസ് ഇപ്പോൾ 1360 സ്‌ക്രീനുകളിലേക്ക്

പ്രേക്ഷക ശ്രെദ്ധ പിടിച്ചുപറ്റിയ നടൻ ഉണ്ണി മുകുന്ദന്റെ മാർക്കോ ഇപ്പോൾ ഹിന്ദി ബോക്‌സ് ഓഫീസിൽ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇതിന് മുൻപ് പല മലയാള സിനിമകളും ഉത്തരേന്ത്യയില്‍ റിലീസ് ആയിട്ടുണ്ടെങ്കിലും ഉണ്ണി മുകുന്ദൻ ചിത്രമായ…

പ്രേക്ഷക ശ്രെദ്ധ പിടിച്ചുപറ്റിയ നടൻ ഉണ്ണി മുകുന്ദന്റെ മാർക്കോ ഇപ്പോൾ ഹിന്ദി ബോക്‌സ് ഓഫീസിൽ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇതിന് മുൻപ് പല മലയാള സിനിമകളും ഉത്തരേന്ത്യയില്‍ റിലീസ് ആയിട്ടുണ്ടെങ്കിലും ഉണ്ണി മുകുന്ദൻ ചിത്രമായ മാർക്കോയ്ക്ക് വമ്പൻ ഹൈപ്പാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. 89 സ്ക്രീനുകളിൽ തുടങ്ങിയ ചിത്രത്തിന്റെ റിലീസ് ഇപ്പോൾ 1360 സ്‌ക്രീനുകളിലേക്കാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. മലയാളത്തിൽ മാർക്കോ റിലീസായ ഡിസംബര്‍ 20 ന് തന്നെയാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്‍റെ ഹിന്ദി റിലീസ് 89 സ്ക്രീനുകളിലായിരുന്നു.

എന്നാല്‍ ദിവസം കൂടുന്തോറും ചിത്രം റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ എണ്ണവും വർധിച്ചു. മാർക്കോ റിലീസായി മൂന്നാം വാരം എത്തിനിൽക്കുമ്പോൾ 89 സ്ക്രീനുകളിൽ റിലീസായ ചിത്രം ഇപ്പോൾ 1360 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കപ്പെടുന്നത്. ശരിക്കും പറഞ്ഞാൽ ഇത് മലയാള സിനിമക്ക് ലഭിക്കുന്ന ഒരു അംഗീകാരം തന്നെയാണ്. ആദ്യ ആഴ്ചയിലെ 30 ലക്ഷം രൂപയുടെ കളക്ഷൻ രണ്ടാം ആഴ്ചയിൽ 4.12 കോടിയായി ഉയർന്നു.1273 ശതമാനം വളർച്ചയാണ് മാർക്കോയ്ക്ക് ലഭിച്ചത്. ഹിന്ദി സിനിമയിൽ ഇത്രയും വലിയ വളർച്ച ഒരു മലയാള ചിത്രം നേടിയത് ഇതാദ്യമായാണ്.

ഹനീഫ് അദേനി സംവിധാനം ചെയ്ത് ക്യൂബ്സ് എൻ്റർടൈൻമെൻ്റ്‌സും, ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്ന് നിർമ്മിച്ച  മാർക്കോ  ഒരു മലയാളം ആക്ഷൻ ത്രില്ലർ ചിത്ര൦  തന്നെയാണ്, ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി കലൈ കിംഗ്സൺ നിർവഹിച്ചിരിക്കുന്നു. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന ടൈറ്റിലോടെയാണ് മാർക്കോ തിയേറ്ററുകളിൽ എത്തിയത് .ഈ ചിത്രത്തിൽ മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളാണ് ഉൾപെടുത്തിയിരിക്കുന്നത്. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. സൗത്ത് കൊറിയയിലും ചിത്രം ഉടൻ റിലീസ് ചെയ്യും.

ഒരു മലയാള ചിത്രം ആദ്യമായാണ് കൊറിയയിൽ റിലീസിന് ഒരുങ്ങുന്നത്. നടൻ ഉണ്ണി മുകുന്ദന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമാണ് മാർക്കോ, ചിത്രം കേരളത്തിൽ തന്നെ പ്രേക്ഷക പ്രശംസ നേടി മുന്നേറിയിരുന്നു, കേരളത്തിലും ചിത്രം വലിയ രീതിയിൽ തന്നെ ബോക്സ്ഓഫീസിൽ ഇടം പിടിച്ചു. ഉണ്ണി മുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, ജഗദീഷ്, അഭിമന്യു എസ് തിലകൻ, കബീർ ദുഹാൻ സിംഗ്, ആൻസൺ പോൾ, യുക്തി താരേജ എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Leave a Reply