ഗവർണറാണ് ഭരണഘടനയുടെ സംരക്ഷണത്തിന് ഉത്തരവാദിത്വപ്പെട്ട ആൾ അത് മുഖ്യ മന്ത്രി പിണറായി വിജയൻ മറക്കരുത്; ആരിഫ് മുഹമ്മദ് ഖാനെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കം ചെയ്യ്തത് സംസ്ഥാന സർക്കാർ, കെ സുരേന്ദ്രൻ

ഗവര്‍ണര്‍ ആണ് ഭരണഘടനയുടെ സംരക്ഷണത്തിന് ഉത്തരവാദിത്തപ്പെട്ടയാളെന്ന് പിണറായി വിജയന്‍ മറക്കരുത്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ ഗവര്‍ണര്‍മാര്‍ക്ക് എതിരെ പല നീക്കങ്ങളും നടക്കുന്നു. ഇത് ശരിക്കും ഭരണഘടനാവിരുദ്ധമാണ്. സര്‍വകലാശാലയുടെ അധികാരം…

ഗവര്‍ണര്‍ ആണ് ഭരണഘടനയുടെ സംരക്ഷണത്തിന് ഉത്തരവാദിത്തപ്പെട്ടയാളെന്ന് പിണറായി വിജയന്‍ മറക്കരുത്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ ഗവര്‍ണര്‍മാര്‍ക്ക് എതിരെ പല നീക്കങ്ങളും നടക്കുന്നു. ഇത് ശരിക്കും ഭരണഘടനാവിരുദ്ധമാണ്. സര്‍വകലാശാലയുടെ അധികാരം ഗവര്‍ണര്‍ക്ക് ആണെന്ന് കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്. ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍ ഒരു പ്രശ്‌നം കുത്തിപ്പൊക്കിയത് അല്ല. ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ സംസ്ഥാന സര്‍ക്കാരാണ് നീക്കം നടത്തിയത്. ആരിഫ് മുഹമ്മദ് ഖാന്‍ പോയത് കൊണ്ട് ഒന്നും അവസാനിക്കുന്നില്ല എന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം പിവി അന്‍വറെ കോണ്‍ഗ്രസിലേക്ക് അയച്ചത് പിണറായി വിജയന്‍ തന്നെയാണ് എന്നും കെ സുരേന്ദ്രൻ പറഞ്ഞു.  പിടികിട്ടാപ്പുള്ളികള്‍ പലരും മുങ്ങി നടക്കുന്നുണ്ട്. ക്രിമിനലുകള്‍ ആരെയും തൊടുന്നില്ല. അന്‍വറെ അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് എന്തിന് വേണ്ടിയാണ്. അന്‍വറിന് വീര പരിവേഷം നല്‍കാനാണ് ഈ സംഭവത്തിലൂടെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം പി വി അൻവറിന്റെ യു ഡി എഫ് പ്രവേശനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്.

ഡിഎഫ്ഒ ഓഫീസിൽ കയറി ബഹളമുണ്ടാക്കിയതിന്റെ പേരിൽ പി വി അൻവറിനെ യുഡിഎഫിൽ എടുക്കേണ്ട ആവശ്യമില്ല. യുഡിഎഫിലെ മറ്റേതെങ്കിലും പാർട്ടിയിലേക്ക് പോകുന്നതിന് കോൺഗ്രസിന്റെ അനുവാദം വേണ്ടെന്നും ആര്യടൻ ഷൗക്കത്ത് പറഞ്ഞു. എല്ലാ കാര്യങ്ങളും ആലോചിച്ചു കണ്ടു മാത്രമേ യു ഡി എഫ് തീരുമാനം എടുക്കു. അൻവറിനെ അറസ്റ്റ് ചെയ്തു എന്നത് കൊണ്ട് മുന്നണി പ്രവേശന കാര്യത്തിൽ ഒരു തീരുമാനം എടുക്കില്ല ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

Leave a Reply