എസ് എഫ് ഐ യുടെ താരങ്ങളായിരുന്നു സുരേഷ് കുറുപ്പിനെയും, സിന്ധു ജോയിയേയും സിപിഎം നേതൃത്വം ക്രൂരമായി വഞ്ചിക്കുവായിരുന്നു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് പറയുന്നു. തന്റെ ഫേസ് ബുക്ക് പേജിലാണ് ചെറിയാൻ ഫിലിപ്പ് ഈ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സംഘടനാ രംഗത്തെ തുടർച്ചയായ അവഗണനയില്‍ പ്രതിഷേധിച്ചാണ് സുരേഷ് കുറുപ്പ് സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയില്‍ നിന്നും ഇപ്പോള്‍ സ്വയം ഒഴിവായിരിക്കുന്നത് എന്നാണ് ചെറിയാൻ ഫിലിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കോട്ടയത്തെ മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞത് കടുത്ത അതൃപ്തിയെ തുടർന്നാണെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് സിപിഎമ്മിനെ വിമർശിച്ച് കൊണ്ട് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ് രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷം കോണ്‍ഗ്രസ് തരംഗത്തില്‍ കേരളത്തിലെ 20 ലോക്സഭാ സീറ്റില്‍ 19-ഉം യുഡിഎഫ് നേടിയപ്പോള്‍ ,കോട്ടയത്ത് എസ്‌എഫ്‌ഐ പ്രസിഡന്റായ സുരേഷ് കുറുപ്പ് അട്ടിമറി വിജയം നേടിയത് ജനപിന്തുണ കൊണ്ടാണ്, ഇതേ ജനപിന്തുണ കൊണ്ടുതന്നെയാണ് യുഡിഎഫ് കോട്ടയായ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ നാലുതവണയും, ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തില്‍ രണ്ടു തവണയും സുരേഷ് കുറിപ്പ് വിജയിച്ചത് ,ചെറിയാൻ ഫിലിപ് പറഞ്ഞു.
താൻ സിപിഎം ജില്ലാ കമ്മറ്റിയില്‍ അംഗമായിരുന്ന സമയത്ത് പാർട്ടിയില്‍ അംഗമല്ലാതിരുന്ന പലരും ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും മന്ത്രിസഭയിലും ഇരിക്കുമ്പോള്‍ ഒരു സംസ്ഥാന കമ്മറ്റി അംഗത്വം പോലും സുരേഷ് കുറുപ്പിന് നല്‍കിയില്ലെന്ന് കുറ്റപ്പെടുത്തി ചെറിയാൻ ഫിലിപ്.2016-ല്‍ തന്നേക്കാള്‍ ജൂനിയറായ സ്വസമുദായക്കാരായ പി. ശ്രീരാമകൃഷ്ണൻ സ്പീക്കറായപ്പോഴും, സി.രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായപ്പോഴും സുരേഷ് കുറുപ്പിന് നിയമസഭയിലെ പിൻനിര സീറ്റിൽ ദുഃഖം കടിച്ചമർത്തി ഇരിക്കേണ്ടി വന്നു ചെറിയാൻ ഫിലിപ് പറഞ്ഞു.



