ഇന്ന് ഇന്ത്യ ഒട്ടാകെ അറിയാവുന്ന നടനായി മാറി ഉണ്ണി മുകുന്ദൻ; ഉണ്ണി മുകുന്ദന്റെ സന്തോഷത്തിൽ പങ്കുചേർന്നു കൊണ്ട് നടി സ്വാസിക

ഉണ്ണി മുകുന്ദന്‍ നായകനായ പുതിയ ചിത്രം ‘മാര്‍ക്കോ’ ഇപ്പോൾ വന്‍ വിജയമായി മാറുകയാണ്. ഇപ്പോൾ നടി സ്വാസിക വിജയ് നടൻ ഉണ്ണി മുകുന്ദന്റെ സന്തോഷത്തിൽ പങ്കു ചേർന്നുകൊണ്ട് പങ്കുവെച്ച തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ…

ഉണ്ണി മുകുന്ദന്‍ നായകനായ പുതിയ ചിത്രം ‘മാര്‍ക്കോ’ ഇപ്പോൾ വന്‍ വിജയമായി മാറുകയാണ്. ഇപ്പോൾ നടി സ്വാസിക വിജയ് നടൻ ഉണ്ണി മുകുന്ദന്റെ സന്തോഷത്തിൽ പങ്കു ചേർന്നുകൊണ്ട് പങ്കുവെച്ച തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. നടിയുടെ കുറിപ്പ് ഇങ്ങനെ … ഉണ്ണി ഇന്ന് നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല, ഇന്ന് ഉണ്ണിക്ക് കിട്ടുന്ന ഓരോ കയ്യടികളും ഉണ്ണി പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണ്. വേറൊരു വ്യക്തിക്കും അദ്ദേഹം അതിജീവിച്ചത് പോലെ പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ലെന്നും സ്വാസിക കുറിച്ചു

ഉണ്ണിയുടെ വിഷൻ എന്തായിരുന്നു എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആൾ ആയിരുന്നു ഞാൻ. ഇന്ന് ഇന്ത്യ ഒട്ടാകെ അറിയുന്ന സൂപ്പർസ്റ്റാർ ആയി ഉണ്ണി മാറിയതിൽ എന്തെന്നില്ലാത്ത സന്തോഷം. സൂപ്പര്‍ സ്റ്റാര്‍ ഉണ്ണി മുകുന്ദന്‍, എന്നായിരുന്നു സ്വാസിക കുറിച്ചത്. മാര്‍ക്കോയുടെ 100 കോടി പോസ്റ്ററില്‍ ഉണ്ണി മുകുന്ദനെ ടാഗ് ചെയ്താണ് സ്വാസിക ഈ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് തിയറ്ററുകളില്‍ സ്വീകാര്യത നേടിയ ചിത്രം കൂടിയാണ് മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ ചിത്രവുമാണിത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട് ചിത്രം. ഡിസംബര്‍ 20 ന് ക്രിസ്മസ് റിലീസ് ആയി മലയാളത്തിലും, ഹിന്ദിയിലും , എത്തിയ ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ് പതിപ്പുകളും പിന്നീട് തിയറ്ററുകളിലെത്തി. മലയാളത്തില്‍ സമീപകാലത്തെ വലിയ വിജയങ്ങളില്‍ ഒന്നാണ് ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ റോളില്‍ എത്തിയ മാര്‍ക്കോ.

Leave a Reply