ഡിസിസി ട്രഷറർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി എത്തി വയനാട് സിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ. താൻ ഇത്രയും കാലം സത്യസന്ധമായാണ് പ്രവർത്തിച്ചതും ജീവിച്ചതും, ഒരു രൂപയുടെ ഇടപാട് പോലും താൻ നടത്തിയിട്ടില്ല അപ്പച്ചൻ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെയുള്ള ഈ കേസ് രാഷ്ട്രീയപ്രേരിതമെന്നാണ് എൻ ഡി അപ്പച്ചൻ ആരോപിക്കുന്നത്. ഒരു കത്തിന്റ പേരിൽ താൻ ഇപോൾ ബലിയാട് ആകുകയാണ്. താൻ ഒരു രൂപ പോലും വഴിവിട്ട് രീതിയിൽ സമ്പാദിച്ചിട്ടില്ല. ട്രഷറർ വിജയൻ തനറെ അടുത്ത സുഹൃത്താണ്, ഈ കേസിനെ താൻ നിയമപരമായി തന്നെ നേരിടുമെന്നും എൻ ഡി അപ്പച്ചൻ പറഞ്ഞു.
അതുപോലെ എൻ ഡി അപ്പച്ചൻ പറയുന്നത് ആ കത്തിൽ തന്റെ പേരുണ്ട്, അതുകൊണ്ടു താൻ അതിന്റെ പേരിൽ ബലിയാട് ആകുകയാണ്. അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയുമാണ് സിപിഐഎം സ്ഥിരമായി ചെയ്യുന്ന പണി എന്നാണ്. അതേസമയം തുടർനടപടികള്‍ ചർച്ച ചെയ്യാന്‍ അപ്പച്ചൻ കെപിഎസി പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി. ഐ സി ബാലകൃഷ്ണനും ഉടൻ എത്തിയേക്കുമെന്നാണ് സൂചന. കേസിൽ പ്രതിയായ കെ കെ ഗോപിനാഥൻ മുൻകൂർ ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
എന്നാൽ വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്റെ മരണത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെ വ്യാഴാഴ്ച്ച പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ ഐ സി ബാലകൃഷ്ണന്‍.



