നടി ഹണി റോസിന്റെ വിഷയത്തിൽ മാപ്പ് പറയാൻ താൻ തെറ്റൊന്നും ചെയ്യ്തിട്ടില്ല എന്നാണ് വ്യവസായി പ്രമുഖൻ ബോബി ചെമ്മണ്ണൂർ ആവർത്തിച്ചു പറയുന്നത്.എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂരിന്റെ ഇങ്ങനൊരു പ്രതികരണം. ഹണി റോസ് നൽകിയ ലൈംഗികാധിഷേപ പരാതിയിൽ കഴിഞ്ഞ ദിവസമാണ് വ്യാവസായിക പ്രമുഖൻ ബോബി ചെമ്മണ്ണൂരിന് കൊച്ചി പോലീസ് അറസ്റ്റ് ചെയ്യ്തിരുന്നത്. ഇന്ന് തന്നെ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. 164 വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്മെന്റ് കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചതായി കൊച്ചി ഡിസിപി ജിജി അശ്വതി പറയുന്നു.
ഹണി റോസിന്റെ വിഷയത്തിൽ മാപ്പ് പറയാൻ താൻ തെറ്റൊന്നും ചെയ്യ്തിട്ടില്ല ബോബി ചെമ്മണ്ണൂർ

164 വകുപ്പ് പ്രകാരമുള്ള ഈ സ്റ്റേറ്റ്മെന്റ് കൂടുതലായി പരിശോധിച്ച് കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കേണ്ടതായി ഉണ്ടോ എന്ന് തീരുമാനിക്കും. ജാമ്യം ലഭിക്കുമോ എന്നത് കോടതിയാണ് തീരുമാനിക്കേണ്ടത്. പ്രതിയുടെ സമാനമായ മറ്റ് പരാമർശങ്ങൾ ഇനിയും പരിശോധിക്കും. നിലവിൽ നടിഹണി റോസിന്റെ പരാതിയിലാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. നടി ഹണി റോസിന്റെ രഹസ്യമൊഴി കൂടി പരിഗണിച്ചാകുംഇനിയും നടപടികൾ. റിമാൻഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.
ഹണി റോസിന്റെ രഹസ്യമൊഴി കൂടി പരിഗണിച്ചാകുംഇനിയും നടപടികൾ.
അതേസമയം നടി ഹണി റോസിന്റെ ലൈംഗികാധിഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ നിരവധി തെളിവുകൾ ലഭിച്ചുവെന്ന് കൊച്ചി സെൻട്രൽ എസ് പി കെ ജയകുമാർ. കൃത്യമായ ഡിജിറ്റൽ തെളിവുകൾ പൊലീസ് ഹാജരാക്കും. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ പരിഗണനയിലുണ്ടെന്നും എസിപി കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ബോബി ചെമ്മണ്ണൂരിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടി ഹണിറോസിന്റെ പരാതി ഒരു സിനിമ പ്രചാരണം ലക്ഷ്യമിട്ടല്ലെന്നും, കേസിന്റെ ഡിജിറ്റൽ തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ടെന്നും എസ് പി കെ ജയകുമാർ പറഞ്ഞു.
പാവം ബൊച്ചേ ;
അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു വീഡിയോ കാണുക



