ബോബി ചെമ്മണ്ണൂരിന്റെ കേസിൽ നിർണ്ണായകമായത് ഹണി റോസിന്റെ രഹസ്യ മൊഴിയെന്ന് ഡിസിപി അശ്വതി ജിജി. ആദ്യം ചോദ്യം ചെയ്യലിൽ പ്രതി കുറ്റങ്ങൾ സമ്മതിച്ചിരുന്നില്ല. പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകൾ എല്ലാം തന്നെ ശക്തമായിരുന്നു. എന്നാൽ ആരാധകരുടെ പ്രതിഷേധം എന്തിനെന്നറിയില്ലെന്നും ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. പരാതികളും,മൊഴികളുമാണ് എല്ലാം വ്യക്തമായത്. ഈ കേസിനാസ്പദമായ അന്വേഷണങ്ങൾ മാത്രമാണ് നടന്നത്. ആദ്യം സമർപ്പിച്ച കേസുകൾ ആയിരിക്കും ആദ്യം പരിഗണിക്കുക. ഇനിയും കസ്റ്റഡിയിൽ വേണമോ എന്നുള്ളത് ആലോചിച്ച ശേഷം തീരുമാനിക്കും എന്നും ഡിസിപി പറഞ്ഞു.

ബോബി ചെമ്മണ്ണൂർ ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ ഹണി റോസിനെ അപമാനിച്ചു
ബൊച്ചെയുടെ ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ നടി ഹണി റോസിനെ അപമാനിച്ചെന്ന പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ബൊച്ചേ തന്റെ ജാമ്യത്തിനായി കളത്തിൽ ഇറക്കിയത് ബി രാമൻ പിള്ളയെയും സംഘത്തെയും. നടി പബ്ലിസിറ്റി സ്റ്റണ്ട് ഇറക്കിയതാണെന്നും, അറസ്റ്റിന്റെ ആവശ്യം പോലുമില്ലെന്നും കോടതിയിൽ രാമൻപിള്ള പറഞ്ഞു, എന്നാൽ പ്രതിഭാഗത്തിന്റെ വാദങ്ങൾ എല്ലാം തന്നെ പ്രോസിക്യൂഷൻ നിഷ്പ്രഭമാക്കി തീർത്തു.
ബോബി ചെമ്മണ്ണൂർ 14 ദിവസം റിമാന്റിൽ
ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകിയാൽ പരാതിക്കാരിയെ അപായപ്പെടുത്താൻ സാധ്യതയുണ്ട്. സാക്ഷികളെ സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കും. സൈബർ ഇടത്തിൽ അധിക്ഷേപങ്ങൾ നടത്തുന്നയാളുകൾ പ്രോത്സാഹനം ആകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഡിജിറ്റൽ തെളിവുകൾ നിരത്തിയാണ് ബോബി ചെമ്മണ്ണൂരിനെ പോലീസ് പൂട്ടിയത്. എന്നാൽ ഇപ്പോൾ ബോബി ചെമ്മണ്ണൂർ ഈ കേസിൻെറ പേരിൽ റിമാന്റിലാണ്. അതേസമയം കഴിഞ്ഞദിവസം നടി ഹണി റോസിന്റെ വിഷയത്തിൽ മാപ്പ് പറയാൻ താൻ തെറ്റൊന്നും ചെയ്യ്തിട്ടില്ലന്ന് വ്യവസായി പ്രമുഖൻ ബോബി ചെമ്മണ്ണൂർ ആവർത്തിച്ചു പറഞ്ഞിരുന്നു. എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂർ ഇങ്ങനൊരു പ്രതികരണം നടത്തിയിരുന്നത്.



