പി വി അൻവറിന്റെ മുൻപിൽ വാതിൽ കൊട്ടിയടച്ചിട്ടില്ല; അൻവറിന്റെ കോൺഗ്രസ് പ്രവേശനം തള്ളാതെ കെ മുരളീധരൻ

പി വി അൻവറിന്റെയും ,ഡിഎംകെയുടെയും യുഡിഎഫ് പ്രവേശനം തള്ളാതെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിവി അൻവറിന് മുൻപിൽ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും, പാർട്ടി മുന്നണിയുമായി ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനമെടുക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.…

പി വി അൻവറിന്റെയും ,ഡിഎംകെയുടെയും യുഡിഎഫ് പ്രവേശനം തള്ളാതെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിവി അൻവറിന് മുൻപിൽ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും, പാർട്ടി മുന്നണിയുമായി ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനമെടുക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. യു ഡി എഫ് അൻവറിന് തള്ളുമോ, ഇല്ലയോ എന്ന് അഭ്യൂഹങ്ങൾ നില നിൽക്കെയാണ്, നിലപാടിനെ തള്ളാതെ കെ മുരളീധരൻ ഇങ്ങനൊരു കാര്യം പറയുന്നത്. അതേസമയം കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനുള്ള ചർച്ചകൾ സജീവമായിരിക്കെ, 2026 ആരും അജണ്ട ആക്കിയിട്ടില്ല എന്നും മുരളീധരൻ പറഞ്ഞു.

2025ലെ തദ്ദേശ തിരഞ്ഞെടുപ്പാണ് നിലവിൽ ലക്‌ഷ്യം , കെ മുരളീധരൻ

എന്നാൽ 2025ലെ തദ്ദേശ തിരഞ്ഞെടുപ്പാണ് നിലവിൽ ലക്ഷ്യമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയും 2025ലെ തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന് പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. അധികം എടുത്തുചാടരുത് എന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരണമെന്നും എ കെ ആന്റണി പറഞ്ഞിരുന്നു. കൂടാതെ അനവസരത്തിലുള്ള ചർച്ചകൾ വേണ്ടെന്നും, 2026 നിയമസഭാ തിരഞ്ഞെടുപ്പ് അവിടെ നിൽക്കട്ടെ എന്നും എ കെ ആന്റണി പറഞ്ഞിരുന്നു.

യുഡിഎഫ് രംഗപ്രവേശന അഭ്യൂഹം സജീവമാക്കി പി വി അൻവർ  ലീഗ് നേതാക്കളെ കണ്ടു

അതേസമയം യുഡിഎഫ് രംഗപ്രവേശന അഭ്യൂഹം സജീവമാക്കി പി വി അൻവർ പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വനനിയമഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നും മറ്റു രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നുമാണ് അന്‍വര്‍ പറഞ്ഞു. രമേശ് ചെന്നിത്തലയും ,കെ സുധാകരനും അൻവറിനെ സ്വീകരിക്കുന്നത് അനുകൂലിക്കുന്ന നേതാക്കളായിട്ടാണ്, എന്നാൽ . തന്റെ ഇഷ്ടാനുഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഉചിതമായ സമയത്ത് യുഡിഎഫ് നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നുമായിരുന്നു വി ഡി സതീശൻ പ്രതികരിച്ചിരുന്നത്. കൂടാതെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശം നടത്തിയ അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കുന്നതില്‍ വി ഡി സതീശന്‍ അടക്കം പലനേതാക്കളും അതൃപ്തി പങ്കുവെച്ചിരുന്നു.

Leave a Reply