എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ നീട്ടി; നാല് മാസത്തേക്കാണ് സസ്‌പെൻഷൻ

എൻ പ്രശാന്ത് ഐ എ എസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി, നാല് മാസത്തേക്കാണ് സസ്‌പെൻഷൻ നീട്ടിയത്. റിവ്യൂ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ് സസ്പെൻഷൻ നീട്ടിയിരിക്കുന്നത്. അഡീഷണല്‍ സെക്രട്ടറി ജയതിലകിനെയും ,വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെയും…

എൻ പ്രശാന്ത് ഐ എ എസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി, നാല് മാസത്തേക്കാണ് സസ്‌പെൻഷൻ നീട്ടിയത്. റിവ്യൂ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ് സസ്പെൻഷൻ നീട്ടിയിരിക്കുന്നത്. അഡീഷണല്‍ സെക്രട്ടറി ജയതിലകിനെയും ,വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെയും ഫേസ്ബുക്കില്‍ അപമാനിച്ചു എന്നതിന്റെ പേരിലായിരുന്നു പ്രശാന്തിനെ ഐ എസ് പദവിയിൽ നിന്നും സസ്‌പെന്റ് ചെയ്തത്. ചീഫ് സെക്രട്ടറിയോടുളള പോരിന്റെ പേരിൽ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലഘട്ടം ഒരുപാട് വിവാദമായിരുന്നു സൃഷ്ട്ടിച്ചത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നൽകിയ ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് പകരം ചീഫ് സെക്രട്ടറിയോട് അങ്ങോട്ട് വിശദീകരണം തേടിയത് ഏറെ വിവാദമായിരുന്നു.

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ നീട്ടി

സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് നൽകിയതും വലിയ വിവാദം ഉണ്ടാക്കിയിരുന്നു. അതേസമയം മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന് ക്ലീന്‍ ചിറ്റ് ലഭിച്ചു.എന്നാൽ ഐഎ എസ് തലപ്പത്ത്ഏറെ വിവാദങ്ങൾക്ക് കാരണമായത് മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് ആയിരുന്നു. ഇതിൽ ഹിന്ദുക്കളായ ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഗ്രൂപ്പ് ഉണ്ടാക്കിയതാണ് സംഭവം.

ഐഎ എസ് തലപ്പത്ത്  വിവാദങ്ങൾക്ക് കാരണം  മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്

ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിൽവ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസായിരുന്നു ഗ്രൂപ്പ് അഡ്മിന്‍.എന്നാൽ ഇങ്ങനൊരു ഗ്രൂപ്പ് ഉണ്ടാക്കിയത് തന്റെ അറിവോടെയല്ലെന്നും, ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നും ചൂണ്ടിക്കാട്ടി ഗോപാലകൃഷ്ണന്‍ സൈബര്‍ പൊലീസില്‍ അടക്കം പരാതി നല്‍കിയിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗോപാലകൃഷ്ണന്‍ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു, അതുകൊണ്ടു ഈ സംഭവത്തിൽ അസ്വാഭാവിക കണ്ടു പോലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെ ഗോപാലകൃഷ്ണന് സസ്‌പെൻഡ് ചെയ്യ്തിരുന്നു.

Leave a Reply