ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിന് ബിജെപി പാര്‍ട്ടിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി അതിഷി മര്‍ലേന. ഈ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചാല്‍ അരവിന്ദ് കെജ്‌രിവാള്‍ ആയിരിക്കും മുഖ്യമന്ത്രിയെന്നും മന്ത്രി അതിഷി പറഞ്ഞു. കൂടാതെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ മുഴുവന്‍ ചോദിക്കുന്നു. ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകുമെന്ന് ജനങ്ങള്‍ക്ക് അറിയാം എന്നും മന്ത്രി അതിഷി പറഞ്ഞു.

രമേശ് ബിധുരി ആയിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അതിഷി മർലേന പരിഹസിച്ചു.
എന്നാല്‍ ബിജെപിയുടെ മുഖ്യമന്ത്രി ആരായിരിക്കുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഏറ്റവും കൂടുതല്‍ അധിക്ഷേപം നടത്തുന്ന നേതാവ് രമേശ് ബിധുരി ആയിരിക്കും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അതിഷി പരിഹസിച്ചു.ഡല്‍ഹിയിലെ കല്‍ക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് രമേശ് ബിധുരി. താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുകള്‍പോലെ മിനുസമുള്ളതാക്കുമെന്ന ബിധുരിയുടെ പരാമര്‍ശം വലിയ വിവാദ൦ സൃഷ്ടിച്ചിരുന്നു. പരാമര്‍ശനത്തിനെതിരേ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഡൽഹി പിടിക്കാൻ ആർ എസ് എസ് നേരിട്ടിറങ്ങുന്നു, വീഡിയോ കാണാം



