ഇതിഹാസ ശബ്ദ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ഗായകൻ പി ജയചന്ദ്രന്റേത്, പ്രധാന മന്ത്രി നരേന്ദ്ര മോദി. ഭാവഗായകന്‍ പി. ജയചന്ദ്രന്റെ മരണത്തിലെ അനുശോചനക്കുറിപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്. കൂടാതെ വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങള്‍ വരും തലമുറകളുടെ ഹൃദയങ്ങളെ സ്പര്‍ശിക്കും. എന്നാൽ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖമുണ്ടെന്നും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ,ആരാധകരുടെയും വിഷമത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാന മന്ത്രി മോദി പറഞ്ഞു.

ഗായകൻ ജയചന്ദനെ അനുശോചനം അറിയിച്ചു പ്രധാന മന്ത്രി നരേന്ദ്ര മോദി
അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസമാണ് പി ജയചന്ദ്രന്റെ അന്തരിച്ചത്.സംസ്‍കാരച്ചടങ്ങുകൾ നാളെ വൈകിട്ട് 3 .30 മണിക്ക് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിൽ നടത്തപ്പെടും. അതേസമയം ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയ സ്വരമായിരുന്നു പി ജയചന്ദ്രൻ. അദ്ദേഹത്തിന്റെ ആലാപനത്തിൽ പ്രണയവും വിരഹവും ഭക്തിയുമൊക്കെ ഉജ്വലമായ ഭാവപൂർണതയോടെ തെളിഞ്ഞു
ചലച്ചിത്ര ഗാനപുരസ്കാരങ്ങൾ .
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഭാഷകളിലായി പതിനാറായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും ,സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും നേടിയിട്ടുണ്ട് കേരളസർക്കാരിന്റെ ജെ സി ഡാനിയൽ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.



