അമ്മു സജീവിൻറെ മരണത്തിൽ പത്തനംതിട്ട ജില്ലാ ആശുപത്രി ജീവനക്കാർക്കെതിരെ കേസ് .നവംബര്‍ 15 നാണ് നഴ്സിംഗ് വിദ്യാർത്ഥി അമ്മു സജീവിൻറെ മരണം സ്ഥിരീകരിക്കുന്നത് .ചുട്ടിപ്പാറ എസ്എംഇ കോളജിലെ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിക്കുന്നത്.
ബിഎസ്‌സി നഴ്സിംഗ് അവസാന വർഷ വിദ്യാർഥിനിയായിരുന്നു അമ്മു സജീവ് .സംഭവത്തിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം ആയിരുന്നു കേസിൽ നടപടി ഉണ്ടായത് .
പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും എതിരേ നടപടി
അന്ന് വൈകിട്ടാണ് അമ്മുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.കോളേജ് അധികൃതർ അമ്മു സജീവിൻറെ മരണം കുടുംബത്തെ അറിയിക്കാൻ വൈകിയിരുന്നു .അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും സംഭവത്തിൽ നടപടിയെടുക്കാൻ വൈകിയെന്നാണ് ആരോപണം .മരണത്തിൽ ഡോക്ടർമാർക്കും അന്നേ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാർക്കും എതിരെയാണ് നടപടി .ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അത്യാഹിത വിഭാഗത്തിലെ ഡോക്ടർ, ഓർത്തോ വിഭാഗം ഡോക്ടർ, ജീവനക്കാർ എന്നിവരാണ് കേസിലെ പ്രതികൾ.
ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന് കുടുംബത്തിൻറെ പരാതി
അമ്മുവിൻറെ മരണത്തിൽ പിതാവ് സജീവ് ശക്തമായി പ്രതികരിച്ചിരുന്നു .ആശുപത്രി ജീവനക്കാർ കൃത്യമായ ചികിത്സ നൽകുന്നതിൽ വീഴ്ച്ച വരുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട് .വീഴ്ചയിൽ തലച്ചോറിൽ ഉണ്ടായ ആഴത്തിലുള്ള ക്ഷതവും തുടയ്ക്കും ഇടുപ്പിനും ഏറ്റ മാരകമായ പൊട്ടലുമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അമ്മുവിൻ്റെ സഹപാഠികളായ മൂന്ന് പെൺകുട്ടികളും സൈക്യാട്രി വിഭാഗം അധ്യാപകനും മാനസികമായി വേട്ടയാടി എന്നാണ് കുടുംബത്തിന്റെ ആരോപണം.



