പി വി അൻവർ എംഎൽഎ തൃണമൂൽ കോൺഗ്രസിൽ ചേർന്നു, അൻവറിനെ അംഗത്വം നൽകി സ്വീകരിച്ചത് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ്. കൊൽക്കത്തയിൽ വച്ചാണ് അൻവർ അംഗത്വം സ്വീകരിച്ചത്. അൻവറിന്റെ യുഡിഎഫിലേക്കുള്ള പ്രവേശനം പാളിയതിനെ തൊട്ട് പിന്നാലെയാണ് അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.അൻവറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ സോഷ്യൽ മീഡിയ പേജായ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്യ്തിട്ടുണ്ട്.

നാളെ രാവിലെ അൻവറിന്റെ വാർത്ത സമ്മേളനം
അഭിഷേക് ബാനർജി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത് ,പൊതുപ്രവർത്തനത്തിനായുള്ള പി വി അൻവറിന്റെ അർപ്പണവും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേർന്നുനില്‍ക്കുന്നതെന്ന് എന്നാണ് അഭിഷേക് ബാനർജി ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. എന്നാൽ മുന്നണിയുടെ ഭാഗമാക്കാൻ ആകില്ലെന്ന് നേതാക്കൾ അൻവറിനെ അറിയിച്ചു. നാളെ കൊൽക്കത്തയിൽ വെച്ച് മമത ബാനർജിയോടൊപ്പം മാധ്യമങ്ങളെ കാണും. രാവിലെ 10 മണിക്കാണ് പി വി അൻവറിന്റെ വാർത്ത സമ്മേളനം.
തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകാൻ നേരത്തെ പി വി അൻവർ ശ്രമങ്ങൾ തുടങ്ങിയിരുന്നു
അതേസമയം തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകാൻ നേരത്തെ പി വി അൻവർ ശ്രമങ്ങൾ തുടങ്ങിയിരുന്നു. കഴിഞ്ഞ മാസം ദില്ലി കേന്ദ്രീകരിച്ച് ഇതിനായി ചർച്ചകളും നടന്നു. ഇതിനിടെ കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ അൻവർ നടത്തിയെങ്കിലും ഇത് വിജയം കണ്ടിരുന്നില്ല. യുഡിഎഫിലേക്ക് എത്താനുള്ള നീക്കവും അൻവർ നടത്തി. ലീഗിന്റെ പിന്തുണ അൻവറിന് ലഭിച്ചിരുന്നെങ്കിലും യുഡിഎഫ് പ്രവേശനത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂലിലേക്ക് അൻവർ നീങ്ങിയത്.പാർട്ടി പ്രവേശനത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായി അൻവർ ഫോണിൽ സംസാരിച്ചിരുന്നു. തൃണമൂലിന്റെ കേരള കോ-ഓർഡിനേറ്റർ സ്ഥാനം അൻവറിന് നൽകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.



