അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും, പോലീസുകാരും തമ്മിൽ സംഘർഷം

എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും, പോലീസുകാരും തമ്മിൽ സംഘർഷം. ബിഷപ്പ് ഹൗസിൽ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ പോലീസ് ബലം പ്രയോഗിച്ച് പുറത്താക്കാൻ ശ്രമിച്ചതാണ് ഈ സംഘർഷത്തിന് കാരണമായത്. എന്നാൽ ഇങ്ങനെ…

എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും, പോലീസുകാരും തമ്മിൽ സംഘർഷം. ബിഷപ്പ് ഹൗസിൽ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ പോലീസ് ബലം പ്രയോഗിച്ച് പുറത്താക്കാൻ ശ്രമിച്ചതാണ് ഈ സംഘർഷത്തിന് കാരണമായത്. എന്നാൽ ഇങ്ങനെ പ്രതിഷേധിച്ച 21 വൈദികരിൽ 4 വൈദികരെ സസ്‌പെൻഡ് ചെയ്യ്തു. കൂടാതെ എല്ലാവരോടും പുറത്ത് പോകാൻ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ നിർദേശിക്കുകയും ചെയ്യ്തു. ഈ സംഭവം ബസിലിക്ക പള്ളിക്ക് മുൻപിലാണ് നടന്നത്. എന്നാൽ വൈദികരുടെ ആരോപണം, രാത്രി സമാധാനമായി കിടന്നുറങ്ങിയ വൈദികരെ വലിച്ചിഴച്ച് കൊണ്ടുവന്നുവെന്നാണ്.

വസ്ത്രം മാറാൻ ശ്രമിച്ചവരുടെ വീഡിയോ എടുത്തെന്നും  വൈദികർ ആരോപിക്കുന്നു

സമാധാനമയി രാത്രി ഉറങ്ങിയ വൈദികരെ കുത്തിയെഴുന്നേൽപ്പിച്ച് വസ്ത്രം പോലും മാറാൻ അനുവദിക്കാതെ പോലീസ്  കൊണ്ടുവന്നു , എന്നാൽ വസ്ത്രം മാറാൻ ശ്രമിച്ചവരുടെ വീഡിയോ എടുക്കുകയും ചെയ്യ്തു എന്നും  വൈദികർ ആരോപിക്കുന്നു . പ്രായമായ വൈദികർക്ക് അടക്കം പോലീസ്  മർദ്ദനമേറ്റു. ബിഷപ്പ് ഹൗസിന്റെ   ഗേറ്റ് അടക്കം തല്ലിപ്പൊളിച്ചാണ് വൈദികരെ ഗേറ്റിന് സമീപത്തേക്ക്  എത്തിച്ചത്  എന്നാണ്  വൈദികർ പൊലീസിനെതിരെ ഉയർത്തുന്ന മറ്റൊരു ആരോപണം.

 അതിരൂപതപക്ഷത്തെ വൈദികർ ബിഷപ്പ് ഹൗസ് കൈയേറി പ്രാർഥനാ യജ്ഞം നടത്തി

എന്നാൽ കഴിഞ്ഞ ദിവസം സെന്റ് തോമസ് മൗണ്ടിൽ സിനഡ് സമ്മേളനം നടക്കുന്നതിനിടെ എറണാകുളം-അങ്കമാലി അതിരൂപതപക്ഷത്തെ വൈദികർ ബിഷപ്പ് ഹൗസ് കൈയേറി പ്രാർഥനാ യജ്ഞം തുടങ്ങിയിരുന്നു. ഇതിനിടയിൽ വിശ്വാസികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. എന്നാൽ ഈ സംഘർഷത്തിന്റെ ദൃശ്യങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു.ബിഷപ്പ് ഹൗസിലെ 21 വൈദികരാണ് അതിരൂപതയിൽ ജനാഭിമുഖ കുർബാനപക്ഷത്തുള്ളത്. ഇവരാണ് പ്രാർഥനാ യജ്ഞം നടത്താനെത്തിയത്.കാനോനിക നിയമങ്ങളും സിവിൽ നിയമങ്ങളും ലംഘിച്ച് വൈദികരെ സസ്പെൻഡ് ചെയ്ത നടപടി മാർ ബോസ്കോ പൂത്തൂർ പിൻവലിക്കും വരെ പ്രതിഷേധങ്ങൾ തുടരുമെന്നാണ് വൈദിക കൂട്ടായ്മ വ്യക്തമാക്കിയിരുന്നത്

Leave a Reply