സിപിഎമ്മിനോടും, മുഖ്യമന്ത്രിയോടും നേരിട്ട് പോരിനിറങ്ങി പി വി അൻവർ, ഇന്ന് എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് സൂചനകൾ. ഇന്ന് രാവിലെ 9 മണിക്ക് സ്പീക്കറെ കാണുമെന്ന് അൻവർ അറിയിച്ചു. രാജിക്കത്ത് സ്പീക്കർക്ക് നൽകുമെന്നാണ് അഭ്യൂഹം. അതിനുശേഷം തന്റെ നിർണ്ണായക തീരുമാനം അറിയിക്കാൻ അൻവർ ഇന്നൊരു വാർത്താസമ്മേളനം 9. 30 മണിക്ക് വിളിച്ചുകൂട്ടിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിന്റെ സാഹചര്യത്തിൽ അയോഗ്യത മറികടക്കാനാണ് രാജിയെന്നാണ് സൂചന. അതേസമയം കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു എന്നൊരു വാർത്ത എത്തിയത്.

അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യുഡിഎഫ് തീരുമാനം എടുത്തിട്ടില്ല
പി വി അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. അൻവർ വീണ്ടും മത്സരിച്ചാൽ അത് യുഡിഎഫിന് മേൽ സമ്മർദം കൂട്ടും. കഴിഞ്ഞദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎ ആയ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും.അത് മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്റെ നീക്കമെന്നാണ് വിവരം.
തൃണമൂലിൽ ചേരാൻ എംഎൽഎ സ്ഥാനം തടസമാണ്
തൃണമൂലിൽ ചേരാൻ എംഎൽഎ സ്ഥാനം തടസമാണ്. ഈ സാഹചര്യത്തിൽ തന്റെ അയോഗ്യത മറി കടക്കാനാണ് എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച് അന്‍വര്‍ ഒപ്പമുള്ളവരോട് ആലോചിച്ചത്. അതേസമയം അന്‍വറിനുമുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. അൻവർ രാജിവെക്കുവാണെങ്കിൽ പ്രതികരിക്കാം, രാജിവയ്ക്കുക എന്നത് അന്‍വറിന്‍റെ സ്വതന്ത്രമായ തീരുമാനം. അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ല. അൻവറിന്റെ കാര്യം യു.ഡി.എഫ്. ചര്‍ച്ചചെയ്തിട്ടില്ല. ചര്‍ച്ച നടത്തിയിട്ടില്ല എന്നതിന്‍റെ അര്‍ഥം ഇനി ഒരിക്കലും ചർച്ച ചെയ്യുകയില്ല എന്നല്ല വി ഡി സതീശൻ പറഞ്ഞു.



