സീരിയൽ സെറ്റിലെ ലൈംഗികാതിക്രമത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ് കോ- ഓർഡിനേറ്ററായ യുവതി രംഗത്ത്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അസീം സെറ്റിൽ വച്ച് കടന്ന് പിടിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഫെഫ്ക പുറത്താക്കിയ പ്രൊഡക്ഷൻ കൺട്രോളറെ സീരിയലിൽ തിരിച്ചെടുത്തുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.അപൂർവ്വരാഗം സീരിയലിലാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അസീം ഫാസിലിനെ തിരിച്ചെടുത്തത്. കൂടാതെ പ്രൊഡ്യൂസറായി ആസിഫ് എത്തിയപ്പോഴാണ് അസീമിനെ തിരിച്ചെടുത്തതെന്നും യുവതി പരാതിയിൽ വെളിപ്പെടുത്തുന്നത്.

പെൺകുട്ടികളെ നൽകാത്തതിന് പിന്നാലെ അപൂർവ്വരാഗം സീരിയലിൽ നിന്നും തന്നെ പുറത്താക്കി എന്നുയുവതി
ഡിസംബർ എട്ടിന് അസീം ജൂനിയർ ആർട്ടിസ്റ്റുകളെ ആവശ്യപ്പെട്ടു. പ്രൊഡ്യൂസർ ഷംനാദ് പുതുശ്ശേരി, മനോജ് എന്നിവർക്ക് പെൺകുട്ടികളെ നൽകണം എന്നായിരുന്നു ആവശ്യം.അതും അഡ്ജസ്റ്മെന്റിന് തയ്യാറാവുന്ന കുട്ടികളെ എന്നായിരുന്നു. തങ്ങളുടെ ആവശ്യം നിരസിച്ചാൽ സീരിയലിൽ നിന്നും പുറത്താകുമെന്നും ഭീഷണി ഉണ്ടായി. പെൺകുട്ടികളെ നൽകാത്തതിന് പിന്നാലെ അപൂർവ്വരാഗം സീരിയലിൽ നിന്നും തന്നെ പുറത്താക്കിയെന്നുമാണ് യുവതി വെളിപ്പെടുത്തി. യുവതിയുടെ പരാതിയിൽ തിരുവല്ലം പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് ഈ സംഭവമുണ്ടായത്.



