നടി ഹണി റോസിന്റെ പരാതിയിൽ തന്റെ അറസ്റ്റ് തടയണമെന്ന് ചൂണ്ടികാട്ടി രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈ കോടതി ഇന്ന് പരിഗണിച്ചേക്കും. വ്യാവസായിക പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് രാഹുൽ കോടതിയെ സമീപിച്ചത്.എറണാകുളം സെന്‍ട്രല്‍ പോലീസിലാണ് ഹണി റോസ് പരാതി നല്‍കിയത്. എന്നാൽ തന്നെ അധിഷേപിച്ചതിൽ രാഹുല്‍ ഈശ്വരനെതിരെ വീണ്ടും പരാതി നല്‍കിയിട്ടുണ്ട് നടി ഹണി റോസ്.

ഹണി റോസ് രാഹുല്‍ ഈശ്വരനെതിരെ നല്‍കിയ പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു
ഹണി റോസ് രാഹുല്‍ ഈശ്വരനെതിരെ നല്‍കിയ പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുലിനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശി സലീമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. ഹണി റോസ് നൽകിയ പരാതിയിൽ പോലീസിന്റെ ആദ്യ അന്വേഷണ൦ ആരംഭിച്ചതിന്റെ ഭാഗമായി രാഹുലിന്റേത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന പരാമര്‍ശമല്ലെന്നാണ് വിലയിരുത്തല്‍.
ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി നാളെ ഹൈ കോടതി പരിഗണിക്കും
നടിയുടെ ഈ രണ്ടു പരാതിയിലുംപോലീസ് കേസെടുക്കാൻ സാധ്യതയുണ്ട്. അതേസമയം ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി നാളെ
ഹൈക്കോടതി പരിഗണിക്കും. ബോബി ചെമ്മണ്ണൂർ കഴിഞ്ഞ നാല് ദിവസമായി ജയിലിലാണ്. എന്നാൽ നടി ഹണി റോസിന്റെ പോസ്റ്റിന് കമെന്റിട്ടു എന്ന കേസിൽ കൂടുതൽ പ്രതികളെ പിടികൂടാൻ ഇതുവരെയും പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല.



