മലയോര സമര പ്രചാരണയാത്ര നടത്താൻ യുഡിഎഫ്; പ്രചാരണയാത്ര നയിക്കുന്നത് വി ഡി സതീശനെന്ന് എം എം ഹസ്സൻ

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര കർഷകരെയും, ജനങ്ങളെയും സംരക്ഷിക്കുക എന്നാവശ്യം ഉന്നയിച്ചു മലയോര പ്രചാരണയാത്ര നടത്താൻ യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഈ മലയോരപ്രചാരണ യാത്രക്ക് നേതൃത്വം വഹിക്കും. ഈ സമരയാത്ര…

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര കർഷകരെയും, ജനങ്ങളെയും സംരക്ഷിക്കുക എന്നാവശ്യം ഉന്നയിച്ചു മലയോര പ്രചാരണയാത്ര നടത്താൻ യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഈ മലയോരപ്രചാരണ യാത്രക്ക് നേതൃത്വം വഹിക്കും. ഈ സമരയാത്ര ജനുവരി 27 മുതൽ ഫെബ്രുവരി 5 വരെയാണ് നടത്തുന്നത്. മലയോരപ്രചാരണ യാത്രയിലെ ആവശ്യം എന്നത് തന്നെ വനംനിയമ ഭേദഗതി ബിൽ പിൻവലിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരം ഉണ്ടാക്കുക, ബഫർസോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങളാണ്.

വനം നിയമ ഭേദഗതി ബിൽ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കും എം എം ഹസ്സൻ

മലയോര സമര പ്രചരണയാത്രയെ കുറിച്ച് യുഡിഎഫ് കൺവീനർ എം എം ഹസനാണ് തീരുമാനങ്ങൾ അറിയിച്ചത്. വനം നിയമ ഭേദഗതി ബിൽ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്നും എം എം ഹസൻ മുന്നറിയിപ്പ് നൽകി. മലയോര പ്രചാരണാ യാത്ര ജനുവരി 27ന് ഇരിക്കൂർ മണ്ഡലത്തിലെ ഉളിക്കലിൽ നിന്ന് ആരംഭിക്കും,സമാപനം ഫെബ്രുവരി 5ന് പാറശാല മണ്ഡലത്തിലെ അമ്പൂരിയിൽ യാത്ര അവസാനിക്കും. നിലവിലെ വനനിയമ ഭേദഗതി വനത്തിനുള്ളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്നും ഹസൻ ആരോപിച്ചു.

വന്യജീവി ആക്രമത്തിൽ മരിക്കുന്നവർക്ക്  നിലവിൽ നൽകുന്ന നഷ്ടപരിഹാരം അപര്യാപ്തമാണ് എം എം ഹസ്സൻ

വന്യജീവി ആക്രമത്തിൽ മരിക്കുന്നവർക്ക് നിലവിൽ നൽകുന്ന നഷ്ടപരിഹാരം വളരെ  അപര്യാപ്തമാണ്. 10 ലക്ഷം എന്ന നഷ്ടപരിഹാര തുക അപര്യാപ്തമാണ്.അതിനാൽ നഷ്ടപരിഹാര തുക ഉയർത്തണം. അർഹരായ പലർക്കും ഇന്നും നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ല.ഇങ്ങനെ മരിക്കുന്നവരുടെ മക്കളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണമെന്നും എം എം ഹസൻ ആവശ്യപ്പെട്ടു.

Leave a Reply