സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടയിൽ ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ ഓസ്‌കാർ ഇവന്‍റ്സ് ഉടമയ്ക്ക് ജാമ്യം

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടയിൽ എം എൽ എ ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇവന്റസ്‌ ഉടമക്ക് ജാമ്യം. ഓസ്കാർ ഇവന്‍റ്സ് ഉടമ പി.എസ് ജനീഷിനാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ…

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടയിൽ എം എൽ എ ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇവന്റസ്‌ ഉടമക്ക് ജാമ്യം. ഓസ്കാർ ഇവന്‍റ്സ് ഉടമ പി.എസ് ജനീഷിനാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജിനേഷിന് ജാമ്യം അനുവദിച്ചത്.കേസിൽ മൃദംഗ വിഷൻ എം.ഡി നിഗോഷ് കുമാർ അടക്കമുള്ളവർക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം കഴിഞ്ഞ ചൊവ്വാഴ്ച്ച തൃശൂരിൽ നിന്നുമാണ് ജിനേഷിന് പോലീസ് പിടികൂടിയത്.എന്നാൽ ഹൈ കോടതി നിര്ദേശിച്ചിട്ടും ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജിനീഷ് കീഴടങ്ങിയിരുന്നില്ല.

ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഉമ തോമസിനെ   കഴിഞ്ഞ ദിവസ൦  ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി

കലൂർ സ്റ്റേഡിയത്തിലെ മൃദംഗ വിഷന്‍റെ ആഭിമുഖ്യത്തിൽ നടന്ന ഗിന്നസ് റെക്കോഡ് പരിപാടിക്കായി കാര്യങ്ങള്‍ ഒരുക്കിയത് ഓസ്കാര്‍ ഇവന്‍റ്സ് ആണെന്നാണ് സംഘാടകര്‍ പറഞ്ഞിരുന്നത്.സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചയിൽ ഓസ്കാര്‍ ഇവന്‍റ്സിനും, മൃദംഗ വിഷനുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്യ്തു. നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിഐപി ​ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎയെ കഴിഞ്ഞ ദിവസമാണ് ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റിയത്. അപകടം സംഭവിച്ച് പതിനൊന്നാം ദിവസമാണ് എംഎൽഎയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മാറ്റിയത്.

ഉമതോമസിന്റെ ആരോഗ്യത്തിൽ തൃപ്‌തികരം

ഉമതോമസിന്റെ ആരോഗ്യനിലയിൽ ഉണ്ടായ പുരോഗതിയാണ് കഴിഞ്ഞ ദിവസം ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റാൻ കാരണം, ഉമതോമസിന്റെ ആരോഗ്യനിലയിൽ തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഐസിയു മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ സന്തോഷം പങ്കുവയ്ക്കുകയാണെന്നും ,ഏവരുടെയും പ്രാർത്ഥനകൾക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നതായും, ഉമ തോമസിന്‍റെ ഫേസ്ബുക്ക് അഡ്മിൻ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

Leave a Reply