താൻ പ്രായം ആയെന്നേയുള്ളൂ, തനിക്കൊരു അസുഖങ്ങളുമില്ല; കത്തോലിക്ക സഭയുടെ പരമാധ്യക്ഷ പദവി രാജിവെക്കില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ

ആഗോള കത്തോലിക്കസഭയുടെ പരമാധ്യക്ഷ പദവി രാജിവെക്കില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. തനിക്ക് അസുഖങ്ങൾ ഒന്നുമില്ലെന്നും, താൻ പ്രായം ആയെന്നുമുള്ളു എന്നും വീല്‍ചെയറിന്‍റെ സഹായവുമുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി. ഇങ്ങനൊരു നിലപാട് അദ്ദേഹം വ്യക്തമാക്കിയത് നൂറ് രാജ്യങ്ങളില്‍…

ആഗോള കത്തോലിക്കസഭയുടെ പരമാധ്യക്ഷ പദവി രാജിവെക്കില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. തനിക്ക് അസുഖങ്ങൾ ഒന്നുമില്ലെന്നും, താൻ പ്രായം ആയെന്നുമുള്ളു എന്നും വീല്‍ചെയറിന്‍റെ സഹായവുമുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി. ഇങ്ങനൊരു നിലപാട് അദ്ദേഹം വ്യക്തമാക്കിയത് നൂറ് രാജ്യങ്ങളില്‍ ഇന്ന് പുറത്തിറങ്ങിയ പുസ്തകത്തിലാണ്. പരമാധ്യക്ഷപദവി ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇങ്ങനൊരു പ്രതികരണം. ശസ്ത്രക്രിയ നടന്ന സമയത്തുപോലും താൻ രാജിയെ കുറിച്ച് ചിന്തിച്ചിട്ടില്ല. സഭാഭരണം ബുദ്ധികൊണ്ടും ,ഹൃദയം കൊണ്ടുമാണ് നടത്തുന്നത്,അല്ലാതെ കാലുകള്‍ കൊണ്ടല്ലെന്ന് മാർപാപ്പ പറഞ്ഞു.

 സമാനമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം പലവട്ടം മാര്‍പാപ്പ പ്രസംഗങ്ങള്‍ ഉപേക്ഷിക്കുകയോ പരിപാടികളില്‍ നിന്ന് വിട്ടുനിന്നിരുന്നു

എന്നാൽ ഫ്രാന്‍സിസ് മാര്‍പാപ്പ കടുത്ത ജലദോഷം കാരണം കഴിഞ്ഞയാഴ്ച വാര്‍ഷിക വിദേശനയ പ്രസംഗം സഹായിയെക്കൊണ്ടാണ് വായിപ്പിച്ചിരുന്നത്‌. അതേസമയം കഴിഞ്ഞ രണ്ടു വര്ഷം സമാനമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം പലവട്ടം മാര്‍പാപ്പ പ്രസംഗങ്ങള്‍ ഉപേക്ഷിക്കുകയും, പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസം എണ്‍പത്തിയെട്ടാം പിറന്നാളാഘോഷിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമൊഴിയും, കര്‍ദിനാളുമാരുടെ കോണ്‍ക്ലേവ് ചേരും എന്നൊക്കെ വാര്‍ത്ത എത്താറുണ്ടായിരുന്നു.ഈ അഭ്യൂഹങ്ങൾക്ക് ആണദ്ദേഹം ഇങ്ങനൊരു മറുപടി നൽകിയതും.

Leave a Reply