പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെ മുൻകൂർ ജാമ്യം ഇല്ല നടൻ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈ കോടതി തള്ളി. കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്യ്ത കേസിലാണ് ഇങ്ങനൊരു നടപടി. നടന്റെ പേരിൽ പോസ്കോ കേസ് രജിസ്റ്റർ ചെയ്യ്തിരിക്കുന്നത്, നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്.

കേസിന്റെ അന്വേഷണം തുടരുന്നതിനിടെ കൂട്ടിക്കൽ ജയചന്ദ്രൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു
കഴിഞ്ഞ വര്‍ഷം ജൂണിലാണ് നടന്റെ പേരിൽ കേസ് രജിസ്റ്റര്‍ ചെയ്തത്. അന്ന് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.നടന്റെ താമസ സ്ഥലവും, സുഹൃത്തുക്കളുടെയും ,ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നു എന്നും പൊലീസ് പറഞ്ഞിരുന്നു .
അന്വേഷണം തുടരുന്നതിനിടെ നടൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ആ കേസ് തള്ളിയിരുന്നു. ജൂലൈ 12ന് നടന്റെ ജാമ്യാപേക്ഷ തള്ളിയത്. തുടര്‍ന്നാണ് മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ നടൻ സമീപിച്ചത്. ഗുരുതരമായ കേസാണെന്നും ജാമ്യം നൽകരുതെന്നുമുളള സർക്കാർ വാദം അംഗീകരിച്ചാണ് ജാമ്യ ഹര്‍ജി നൽകികൊണ്ടുള്ള ഈ കോടതിയുത്തരവ്.



