പത്തനംതിട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴിയെടുത്തു; ഇന്ന് ഒരു പ്രതിയും കൂടി അറസ്റ്റിൽ, മൊത്തം പ്രതികൾ 44

പത്തനംതിട്ട കായികതാരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴിയെടുത്തു, അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.ഈ കേസിൽ ഇന്നൊരു പ്രതിയെയും കൂടി അറസ്റ്റ് ചെയ്യ്തു,പത്തനംതിട്ട ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ്…

പത്തനംതിട്ട കായികതാരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴിയെടുത്തു, അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.ഈ കേസിൽ ഇന്നൊരു പ്രതിയെയും കൂടി അറസ്റ്റ് ചെയ്യ്തു,പത്തനംതിട്ട ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇപ്പോൾ ഈ കേസിൽ ആകെ 44 പ്രതികളെ പിടികൂടി, ഇനിയും 15 പേർ കൂടി പിടിയിലാകാനുണ്ടെന്ന് കേസിൻ്റെ മേൽനോട്ട ചുമതലയുള്ള ഡിഐജി അജിത ബീഗം മാധ്യമങ്ങളോട് പറഞ്ഞു.ഇനിയും പിടിയിലാകാനുള്ള പ്രതികളിൽ രണ്ടുപേർ വിദേശത്താണ്, ഇവർക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അന്വേഷണത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ,ഡിഐജി അജിത ബീഗം പറഞ്ഞു.

അഞ്ചു വർഷത്തെ പീഡന വിവരങ്ങൾ ആയിരുന്നു പെൺകുട്ടി നൽകിയത്

അഞ്ചുവർഷത്തെ പീഡന വിവരങ്ങളായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയത്.ഈ കേസിലെ  ചില പ്രതികളൾ വിദേശത്താണ്. പൊലീസിന് മുന്നിലെ മറ്റൊരു വെല്ലുവിളി എന്ന് പറയുന്നത് വിദേശത്തുള്ള പ്രതികളുടെ കാര്യത്തിലാണ്. എന്നാൽ വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് തുടങ്ങി കഴിഞ്ഞു. എത്രയും വേഗം മുഴുവൻ പ്രതികളിലേക്കും എത്താനാണ് പൊലീസിന്റെ ശ്രമം.

പൊതു ഇടങ്ങളിൽ വച്ചാണ് പെൺകുട്ടി കൂടുതലും ചൂഷണത്തിനിരയായത്.

കേസിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണ മേൽനോട്ട ചുമതല ഡിഐജി അജിതാ ബീഗത്തിന് സർക്കാർ കൈമാറിയിരുന്നു. ഈ കേസിലെ പെൺകുട്ടിലൈംഗിക ചൂഷണത്തിന് ഇരയായിരിക്കുന്നത് പൊതുഇടങ്ങളിൽ വെച്ചാണ്. കൂടാതെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള മറ്റൊരു വിവരം പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്ത് വെച്ചു പോലും പെൺകുട്ടി കൂട്ട ബലാൽസംഗത്തിന് ഇരയായിരിക്കുന്നു എന്നതാണ്.

Leave a Reply