പ്രേഷകരുടെ ഇഷ്ട്ട താരങ്ങളാണ് അജിത് കുമാറും, വിജയ്യും, ഇപ്പോൾ നടൻ അജിത്കുമാർ റേസിങ്ങിനു ശേഷം മാധ്യമങ്ങളോട് പങ്കുവെച്ച കാര്യമാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. നിങ്ങള്‍ നിങ്ങള്‍ക്കായി ജീവിക്കാന്‍ ശ്രമിക്കൂവെന്ന് ആരാധകരോട് നടന്‍ അജിത് കുമാര്‍. 24 എച്ച് ദുബായ് 2025 എന്‍ഡ്യൂറന്‍സ് റേസിങ്ങിന് ശേഷം അജിത് കുമാര്‍ ആരാധകരെ അതിസംബോധന ചെയ്യ്തു സംസാരിക്കവെയാണ് ഈ കാര്യം പറയുന്നത്. മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നത് എന്ന് എന്തിനാണ് ഇപ്പോഴും നോക്കുന്നത്. ‘അജിത് വാഴ്ക…വിജയ് വാഴ്ക’ എന്ന് പറയരുതെന്നും അജിത് ആരാധകരോട് പറഞ്ഞു.

ദയവ് ചെയ്ത് നിങ്ങളുടെ സ്വന്തം ജീവിതം നോക്കൂ അജിത്കുമാർ പറയുന്നു
നിങ്ങള്‍ എല്ലാവരും തരുന്ന സ്നേഹത്തില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. പക്ഷെ ദയവ് ചെയ്ത് നിങ്ങളുടെ സ്വന്തം ജീവിതം നോക്കൂ അദ്ദേഹം പറയുന്നു. നിങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് ഫോക്കസ് ചെയ്യൂ. ജീവിതം എന്നത് വളരെ ചെറുതാണ്. രണ്ടുമൂന്ന് തലമുറക്ക് ശേഷമുള്ള നമ്മുടെ പേരക്കുട്ടികള്‍ പോലും നമ്മളെ ഓര്‍ത്തിരിക്കാന്‍ സാധ്യതയില്ല എന്നും നടൻ പറയുന്നു.
കഴിഞ്ഞ കാലത്തെ കുറിച്ചോ, അന്ന് സംഭവിച്ച കാര്യങ്ങളെ കുറിച്ചോ ഓര്‍ത്ത് വിഷമിക്കേണ്ട ആവശ്യമില്ല. അതുപ്പോലെ നാളെയെ കുറിച്ച് ആലോചിച്ച് വ്യാകുലപ്പെടേണ്ട കാര്യവുമില്ല. ഇന്നിനെ കുറിച്ച് മാത്രം ആലോചിക്കുക. ഇന്നില്‍ ജീവിക്കുക. ഒരു ദിവസം എല്ലാവരും മരിക്കും, അതാണ് സത്യം. അതുവരെ ദയയോടെ ജീവിക്കുകയെന്നും നടൻ അജിത് കുമാര്‍ പറഞ്ഞു.



