ഗോപൻ സ്വാമിയുടെ സമാധി ചടങ്ങുകൾ ഇന്ന് നടത്തും. ഭൗതികശരീരം ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി വീട്ടിൽ എത്തിക്കും. അതേസമയം ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പറയാറായിട്ടില്ലന്ന് പോലീസ് പറഞ്ഞു. ആന്തരികാവയവങ്ങളുടെ പരിശോധന ഫലമടക്കം വന്നാലെ മരണകാരണം സംബന്ധിച്ച വ്യക്തത വരൂവെന്നും കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നും പോലീസ് അറിയിച്ചു.
സമാധിക്കായി ഭൗതികശരീരം ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി ഗോപൻ സ്വാമിയുടെ വീട്ടിൽ എത്തിക്കും. നാമജപഘോഷയാത്രോട് കൂടിയാണ് എത്തിക്കുന്നത്. തുടർന്ന് കൈലാസനാഥ ക്ഷേത്ര സമീപത്തെ സമാധിസ്ഥലത്ത് മൂന്നു മണിയോടുകൂടി മഹാസമാധി നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ഗോപന്‍ സ്വാമി സമാധിയായെന്ന് കുടംബം പറയുന്ന അതേസ്ഥലത്ത് തന്നെയായിരിക്കും ‘മഹാസമാധി’ നടക്കുക.

ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പറയാറായിട്ടില്ലന്ന് പോലീസ് പറഞ്ഞു.
നിയമപരമായ നടപടികൾ മാത്രമാണ് പോലീസും ജില്ലാഭരണകൂടവും ചെയ്തത്. ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമാണെന്ന് ഇപ്പോള്‍ പറയറായിട്ടില്ലെന്നും, ആന്തരികാവയവങ്ങളുടെ പരിശോധന ഫലമടക്കം വന്നാലെ മരണകാരണം സംബന്ധിച്ച വ്യക്തത വരൂവെന്നും നെയ്യാറ്റിന്‍കര എസ്.എച്ച്.ഒ എസ്.ബി.പ്രവീണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി കുടുംബത്തെ വീണ്ടും ചോദ്യം ചെയ്യണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.ഒരാളെ കാണാനില്ലെന്ന് പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ചു. കല്ലറയില്‍നിന്ന് മരിച്ച നിലയില്‍ കാണാതായ ആളെ കണ്ടെത്തി.
ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തി. മൂന്ന് തരത്തിലുള്ള പരിശോധന ഫലം ലഭിക്കാനുണ്ട്. സ്വാഭാവിക മരണമാണോ അസ്വാഭാവിക മരമണമാണോ എന്നത് ഈ പരിശോധനകളുടെ ഫലങ്ങള്‍ വന്നാൽ മാത്രമേ പറയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ഗോപൻ സ്വാമി എട്ടു സമാധികളിൽ ഒന്നായി.



