ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാള്‍ പ്രതിയല്ലെന്ന് ബാന്ദ്ര പൊലീസ്. ഇയാള്‍ക്ക് അക്രമിയുമായി രൂപസാദൃശ്യം മാത്രമാണുള്ളത്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു
ഫയര്‍എസ്‌കേപ്പ് പടികള്‍ വഴി വീടിനുള്ളിലേയ്ക്ക് കയറുന്ന പ്രതിയാണ് ദൃശ്യത്തിലുള്ളത്. സെയ്ഫ് അലി ഖാനെ ആക്രമിച്ച ശേഷം ഇയാള്‍ ഇതേ പടികള്‍ ഇറങ്ങി രക്ഷപ്പെടുന്ന ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പ്രതിയെ അവസാനമായി കണ്ടത് ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപമാണെന്നും ഇയാളെ പിടികൂടാനുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 20 ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. സംഭവത്തിനുശേഷം പ്രതി രാവിലെ ആദ്യത്തെ ലോക്കൽ ട്രെയിനിൽ വസായ് -വിരാറിലേക്ക് പോയെന്നാണ് സംശയം എന്ന് പോലീസ് പറയുന്നു. വസായ്, നലസോപാര, വിരാർ മേഖലകളിൽ മുംബൈ പൊലീസ് സംഘം തെരച്ചിൽ നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമത്തിനിടെ നടന് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ബാന്ദ്രയിലെ വസതിയിൽ മോഷ്ടാക്കൾ ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ നടന് മുറിവുകൾ ഏറ്റിരുന്നു. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളേറ്റിട്ടുണ്ട്. ഇതിൽ നട്ടെല്ലിനടക്കമുള്ള രണ്ടുപരിക്കുകൾ ഗുരുതരമാണ്. നട്ടെല്ലിൽനിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെ നീക്കിയതായി ആശുപത്രി സി.ഇ.ഒ. ഡോ. നീരജ് ഉത്തമാനി വ്യക്തമാക്കിയിരുന്നു.



