ഗൂഗിൾ മാധ്യമസ്ഥാപനങ്ങള്‍ പിന്തുണയ്ക്കുന്നതിനായി ഇന്ത്യൻ ലാംഗ്വേജ് പ്രോഗ്രാം

  വാർത്താ സൈറ്റുകളെ പിന്തുണയ്‌ക്കുന്നതിനും അവയുടെ സുസ്ഥിര ഭാവിയ്‌ക്കുമായി ഗൂഗിൾ ആരംഭിച്ച പ്രോജക്റ്റാണ് ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവ് (ജിഎൻഐ). 2018-ൽ ആരംഭിച്ച പ്രോജക്റ്റ് ലോകമെമ്പാടുമുള്ള നിരവധി വാർത്താ സൈറ്റുകളെ പിന്തുണയ്ക്കുന്നു.ഗൂഗിൾ ന്യൂസ് ഇൻഷിയേറ്റീവ് (GNI)…

 

വാർത്താ സൈറ്റുകളെ പിന്തുണയ്‌ക്കുന്നതിനും അവയുടെ സുസ്ഥിര ഭാവിയ്‌ക്കുമായി ഗൂഗിൾ ആരംഭിച്ച പ്രോജക്റ്റാണ് ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവ് (ജിഎൻഐ). 2018-ൽ ആരംഭിച്ച പ്രോജക്റ്റ് ലോകമെമ്പാടുമുള്ള നിരവധി വാർത്താ സൈറ്റുകളെ പിന്തുണയ്ക്കുന്നു.ഗൂഗിൾ ന്യൂസ് ഇൻഷിയേറ്റീവ് (GNI) പ്രാദേശിക വാർത്താ  ശക്തിപ്പെടുത്തുന്നതിനായി  ആരംഭിച്ച പദ്ധതിയിലൂടെ  പരിശീലനം, സാങ്കേതിക പിന്തുണ, ഫണ്ടിംഗ് എന്നിവ ലഭ്യമാക്കുന്നതിനും അവരുടെ ഡിജിറ്റൽ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, കൂടുതൽ വായനക്കാരെ ആകർഷിക്കുന്നതിനും സഹായം ലഭ്യമാക്കും.

ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, മലയാളം, ഗുജറാത്തി, മറാത്തി എന്നിവ ഉൾപ്പെടെ ഒൻപത് ഭാഷകളിൽ പ്രോഗ്രാം പിന്തുണ നൽകും. ന്യൂസ് പുബ്ലിഷേഴ്സിനെ ലക്ഷ്യമാക്കി, അവരുടെ പ്രവർത്തനങ്ങൾ സാങ്കേതികമായി വികസിപ്പിക്കുന്നതിന് സഹായകരമായ ഗൂഗിൾ ടെക്നോളജി പ്രോഗ്രാമായി ഇത് കരുതപ്പെടുന്നു. ഈ പ്രോഗ്രാമിലൂടെ, ഇന്ത്യൻ മാധ്യമപ്രവർത്തന മേഖല സാങ്കേതികമായി ആധുനികവൽക്കരിക്കാനും പ്രാദേശിക ഭാഷാ വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും കഴിയും.

GNI ഇന്ത്യൻ ഭാഷാ പ്രോഗ്രാം പ്രസാധകരെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താൻ   സഹായിക്കുന്ന വിവിധ ഘടകങ്ങളുമായി ക്രമബദ്ധമായ രൂപത്തിലാണ് നടപ്പാക്കുന്നത്. ഇതിൽ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു, ഉദാഹരണത്തിന് സ്കേൽഡ് ഇൻസ്പിരേഷൻ സീരീസുകളും വെർച്വൽ വർക്ക്‌ഷോപ്പുകളും.

ഈ സെഷനുകളിൽ ഗസ്റ്റ് സ്പീക്കർമാരും, മുൻ GNI പ്രോഗ്രാം പങ്കാളികളുടെ വിജയകഥകളും, ഗൂഗിൾ നേതൃത്വത്തിലുള്ള വിഷയങ്ങൾക്കും പ്രാധാന്യം നൽകും. ഇതിൽ കോർ വെബ് വയിറ്റൽസ്, വെബ്‌സൈറ്റ് ഓപ്റ്റിമൈസേഷൻ, ന്യൂസ് കൺസ്യൂമർ ഇൻസൈറ്റ്സ് (NCI), YouTube തുടങ്ങിയവയെക്കുറിച്ചുള്ള സെഷനുകൾ ഉൾപ്പെടുന്നു.

തിരഞ്ഞെടുത്ത ന്യൂസ് പുബ്ലിഷേഴ്സിന്റെ  പേജ് സ്പീഡ്, കോർ വെബ് വയിറ്റൽസ് പ്രകടനം, മറ്റ് ബന്ധപ്പെട്ട മാനദണ്ഡങ്ങൾ എന്നിവ വിലയിരുത്തുന്നതിനായി ഒരു ഡയഗ്നോസിസ് പ്രക്രിയ നടത്തും. കൂടാതെ അധിക വരുമാന വർധനവിനായുള്ള പരിഹാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വ്യക്തിഗത മാർഗനിർദേശങ്ങളും പിന്തുണയും ലഭ്യമാണ് .

GNI ഇന്ത്യൻ ഭാഷാ പ്രോഗ്രാമിന് ശേഷം എബിസി മലയാളം വെബ്സൈറ്റിന്റെ  വേഗത, SEO, പ്രവേശനക്ഷമത റേറ്റിംഗുകൾ വർദ്ധിച്ചു. കോർ വെബ് വൈറ്റൽസും പാസായി. ഈ പ്രോഗ്രാമിലൂടെ, എബിസി മലയാളം വെബ്‌സൈറ്റിന് പുതിയ പ്രേക്ഷകരിലേക്ക് എത്തുന്നതിനും ഗുണനിലവാരവും ആധികാരികവുമായ വാർത്തകൾ നൽകുന്നതിന് പുതിയ ഡിസൈൻ, Android, iOS ആപ്പുകൾ ഉപയോഗിച്ച് വെബ്‌സൈറ്റിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും സാധിച്ചു.

Leave a Reply