വഖഫ് നിയമ ഭേദഗതിയെ പിന്തുണക്കുമെന്ന് പറഞ്ഞിട്ടില്ല; ഫ്രാൻസിസ് ജോർജ്

കേന്ദ്രത്തിന്റെ വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും വിഷയത്തിൽ കൃത്യമായ നിലപാട് ഉണ്ടെന്നും കോട്ടയം എംപി ഫ്രാൻസിസ് ജോർജ് പറഞ്ഞു. ബില്ലിനെ പിന്തുണയ്ക്കും എന്നു പറഞ്ഞത് വളച്ചൊടിക്കപ്പെട്ട വാർത്തയാണ്. യുഡിഎഫിന്‍റേയും ഇന്ത്യ…

കേന്ദ്രത്തിന്റെ വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും വിഷയത്തിൽ കൃത്യമായ നിലപാട് ഉണ്ടെന്നും കോട്ടയം എംപി ഫ്രാൻസിസ് ജോർജ് പറഞ്ഞു. ബില്ലിനെ പിന്തുണയ്ക്കും എന്നു പറഞ്ഞത് വളച്ചൊടിക്കപ്പെട്ട വാർത്തയാണ്. യുഡിഎഫിന്‍റേയും ഇന്ത്യ മുന്നണിയുടേയും നിലപാടാണ് തനിക്കും തന്‍റെ പാർട്ടിക്കും ഉള്ളത്.

മുനമ്പം സമരപ്പന്തലിൽ വച്ച് വഖഫ് നിയമ ഭേദഗതി ബില്ലിലെ പിന്തുണയ്ക്കുമെന്ന് പറഞ്ഞെന്ന വാർത്ത വന്നതിന് പിന്നാലെയാണ് ഫ്രാൻസിസ് ജോർജ് വിശദീകരണവുമായി രംഗത്തെത്തിയത്

മുനമ്പത്തെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും. ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ ചർച്ചയിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം മുനമ്പം ഭൂസംരക്ഷണസമിതി നടത്തിയ നിരാഹാരസമരം ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ്‌, സംഘപരിവാർ അജണ്ട മുൻനിർത്തി കൊണ്ടുവരുന്ന ന്യൂനപക്ഷ വിരുദ്ധ ബില്ലിനെ പിന്തുണയ്‌ക്കുമെന്ന്‌ എംപി ഫ്രാൻസിസ് ജോർജ് പറഞ്ഞത്‌.

 

Leave a Reply