ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കി, ശൈശവ വിവാഹവും മുത്തലാഖും നിരോധിക്കപ്പെട്ടു

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കി. ശൈശവ വിവാഹവും മുത്തലാഖും സമ്പൂർണമായി നിരോധിക്കപ്പെട്ടു. സിവിൽ കോഡ് നിലവിൽ വന്നതോടെ മുസ്ളീങ്ങളുടെ ത്വലാഖ് ചൊല്ലൽ ഇനി നിയമ വിരുദ്ധം ആകും. കോടതിയിൽ പോയി ഇന്ത്യൻ നിയമം…

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കി. ശൈശവ വിവാഹവും മുത്തലാഖും സമ്പൂർണമായി നിരോധിക്കപ്പെട്ടു. സിവിൽ കോഡ് നിലവിൽ വന്നതോടെ മുസ്ളീങ്ങളുടെ ത്വലാഖ് ചൊല്ലൽ ഇനി നിയമ വിരുദ്ധം ആകും. കോടതിയിൽ പോയി ഇന്ത്യൻ നിയമം അനുസരിച്ച് വേണം എല്ലാ മുസ്ളീം വിഭാഗക്കാരും വിവാഹ ബന്ധം വേർപെടുത്താൻ. ഹലാൽ, ബഹുഭാര്യത്വം, ശൈശവ വിവാഹം, മുത്തലാഖ് തുടങ്ങിയവ ഇനി കുറ്റകരവും ശിക്ഷാർഹവുമാണ്‌.

മാതാപിതാക്കളുടെ സ്വത്തുക്കളിൽ പെൺമക്കളുടെ അവകാശത്തിന് നിയമപരമായ പരിരക്ഷ ഇനി ലഭിക്കുമെന്നും മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി പറഞ്ഞു. എല്ലാ മതങ്ങളിലുമുള്ള പെൺമക്കൾക്കും സ്വത്തവകാശം ഇനി ഒരുപോലെയാണ്. ഭാര്യ ജീവിച്ചിരിപ്പുണ്ടെങ്കിൽ രണ്ടാം വിവാഹം കഴിക്കാൻ ഇനി ഒരു പുരുഷനും അധികാരമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഉത്തരാഖണ്ഡിൽ യുസിസി പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വതന്ത്ര ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡ് ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ​ഗോവയിൽ മാത്രമാണ് നേരത്തെ യുസിസി നടപ്പിലാക്കിയിരുന്നത്. ഉത്തരാഖണ്ഡിൽ പട്ടികവർ​ഗ വിഭാ​ഗക്കാർക്ക് ഒഴികെ എല്ലാ ജനങ്ങൾക്കും യുസിസി ബാധകമാണ്.

Leave a Reply