ട്രംപിന്‍റെ രണ്ടാം വരവിന് അഭിനന്ദനം അറിയിച്ച് മോദി. ഫോൺ സംഭാഷണത്തിലൂടെയായാണ് പ്രിയസുഹൃത്തിന് അഭിനന്ദനം അറിയിച്ചത്. ട്രംപ് അധികാരത്തിൽ എത്തിയതിന് ശേഷം ഇരുവരും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമാണിത്. ആഗോള സമാധാനത്തിനായി ഒരുമിച്ച് നിൽക്കണം ആഗോള സമാധാനം, സമൃദ്ധി, സുരക്ഷ എന്നിവയ്‌ക്കായി ഒരുമിച്ച് നിൽക്കണമെന്നും പരസ്‌പരം പ്രയോജനപ്രദമായ പങ്കാളിത്ത നടപടികളില്‍ ഏര്‍പ്പെടണമെന്നും ഇരുവരും പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇരു നേതാക്കളും തമ്മില്‍ ഉടൻ തന്നെ കൂടിക്കാഴ്‌ച നടത്താനും തീരുമാനിച്ചതായി പ്രസ്‌താവനയില്‍ പറയുന്നു. ഇരുരാഷ്ട്രങ്ങള്‍ക്കും ഗുണകരമായതും വിശ്വസനീയവുമായ പങ്കാളിത്തത്തിന് ഇന്ത്യ എപ്പോഴും സന്നദ്ധമാണെന്നും മോദി സംഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു. സ്ഥാനമേറ്റതിനുപിന്നാലെ തന്നെ അനധികൃതകുടിയേറ്റക്കാരെ രാജ്യത്തുനിന്ന് ഒഴിപ്പിക്കുന്നതുള്‍പ്പെടെ നിരവധി നിര്‍ണായകബില്ലുകളിലും ട്രംപ് ഒപ്പുവെച്ചു.
മോദി എക്സ് പോസ്റ്റിൽ കുറിചച്ചത്
എന്റെ പ്രിയസുഹൃത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സംസാരിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. അധികാരത്തിലെത്തിയ ചരിത്രപരമായ രണ്ടാമൂഴത്തിന് അദ്ദേഹത്തെ അദ്ദേഹത്തെ അഭിനന്ദനമറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായതും വിശ്വസനീയവുമായ പങ്കാളിത്തത്തിനായി ഇരുരാജ്യങ്ങളും സന്നദ്ധമാണ്. ഞങ്ങളുടെ ജനതയുടെ ക്ഷേമത്തിനായും ആഗോള സമാധാനം, സമൃദ്ധി, സുരക്ഷ എന്നിവയ്‌ക്കായി ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നും മോദി എക്സ് പോസ്റ്റിൽ കുറിച്ചു.