ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആംആദ്മി പാർട്ടിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്സും സമാജ്‍വാദി പാർട്ടിയും രാഹുൽ ഗാന്ധി ഇന്ന് രണ്ട് റാലികളെ അഭിസംബോധന ചെയ്യും

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്സും സമാജ്‍വാദി പാർട്ടിയും. ഫെബ്രുവരി 5ന് 70 സീറ്റുകളിലേക്കുള്ള ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ശക്തമായ പോരാട്ടത്തിന് കളമൊരുക്കുകയാണ്. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്…

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്സും സമാജ്‍വാദി പാർട്ടിയും. ഫെബ്രുവരി 5ന് 70 സീറ്റുകളിലേക്കുള്ള ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ശക്തമായ പോരാട്ടത്തിന് കളമൊരുക്കുകയാണ്. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് കേജ്രിവാളിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുമെന്ന് ആംആദ്മി പാർട്ടി.

റിത്താല മണ്ഡലത്തിൽ ഈ മാസം 30 ന് അരവിന്ദ് കേജ്രിവാളിനൊപ്പം സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് റോഡ് ഷോ നടത്തുമെന്ന് ആംആദ്മി പാർട്ടി അറിയിച്ചു. ഡൽഹിയിലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്‌ ആംആദ്മി പാർട്ടിക്കായി പ്രചാരണത്തിന് ഇറങ്ങും എന്ന വിവരത്തിന് പിന്നാലെയാണ് സമാജ്വാദി പാർട്ടിയുടെ പിന്തുണ കൂടി ലഭിക്കുന്നത്.

കോൺഗ്രസിനായി രാഹുൽ ഗാന്ധി ഇന്ന് രണ്ട് റാലികളെ അഭിസംബോധന ചെയ്യും. ഇന്ത്യ മുന്നണിയിലെ പാർട്ടികളുടെ പിന്തുണ ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇതുവരെ ലഭിച്ചിട്ടില്ല.

അഴിമതിക്കെതിരെ പോരാട്ടമെന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കിയ ആംആദ്‌മി ഇപ്പോള്‍ ഏറ്റവും വലിയ അഴിമതി പാര്‍ട്ടിയായെന്നും ബിജെപി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വെല്ലുവിളികളെല്ലാം മറികടന്ന് ആംആദ്‌മി പാര്‍ട്ടി വീണ്ടും ഭരണത്തിലെത്തുമോ എന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

Leave a Reply