ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ശരിയെന്ന് തോന്നുന്നത് നരേന്ദ്ര മോദി ചെയ്തോളുമെന്നാണ് ഇരു നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണത്തിന് ശേഷം ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
ഇന്ത്യയ്ക്കും യുഎസിനും ഒരുപോലെ പ്രയോജനപ്പെടുന്നതും പരസ്പര വിശ്വാസത്തിൽ ഊന്നിയതുമായ ബന്ധം ഊട്ടിയുറപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ഇരു നേതാക്കളും സംഭാഷണത്തിൽ പറഞ്ഞു. ട്രംപിന്റെ രണ്ടാം വരവിനെ മോദി അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിക്കുമെന്ന് ട്രംപ് ഔദ്യോഗികമായി അറിയിച്ചു.

അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ ഇന്ത്യ തയ്യാറാണെന്ന് എസ്. ജയ്ശങ്കർ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഇവരുടെ കണക്കുകളെടുക്കുകയാണ്. ഇന്ത്യയുടെ പ്രതിഭാശാലികളെയും ഇന്ത്യക്കാരുടെ കഴിവിനെയും ലോകം അംഗീകരിക്കപ്പെടണം. എന്നാൽ അനധികൃത കുടിയേറ്റവും നിയമവിരുദ്ധമായി കേറിപറ്റിയവരെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഗോള സമാധാനത്തിനും സുരക്ഷ എന്നിവയ്‌ക്കായി ഒരുമിച്ച് നിന്ന് പ്രവർത്തിക്കുമെന്നും പരസ്‌പരം പ്രയോജനപ്രദമായ പങ്കാളിത്ത നടപടികളില്‍ ഏര്‍പ്പെടണമെന്നും ഇരുവരും പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.



