സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ ഒരു സ്ത്രീ അറസ്റ്റിൽ. ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് വസതിയിൽ വെച്ച് കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള യുവതിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കുക്കുമണി ജഹാൻകർ ഷെ എന്ന യുവതിയെയാണ് നാദിയ ജില്ലയിലെ ചപ്രയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് പ്രതി ഉപയോഗിച്ചിരുന്ന സിം കാർഡ് ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പ്രതിയുമായി യുവതിക്ക് നേരത്തെ ബന്ധമുണ്ടെന്ന് പശ്ചിമ ബംഗാൾ പോലീസ് പറഞ്ഞു. ഇന്ത്യയിലേക്ക് പ്രവേശിച്ചതു മുതൽ പ്രതി യുവതിയുമായി ബന്ധം പുലർത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. അന്വേഷണത്തിൻ്റെ ഭാഗമായി മുംബൈ പോലീസ് ഉദ്യോഗസ്ഥർ പശ്ചിമ ബംഗാളിലേക്ക് പോകുകയും കൂടുതൽ അന്വേഷണത്തിനായി യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേറ്റിരുന്നു. അപകടത്തിൽപ്പെട്ട നടനെ ഓട്ടോറിക്ഷയിലാണ് ഹോസ്പിറ്റലിൽ എത്തിച്ചത്.