നടൻ സെയ്ഫ് അലി ഖാനെ മോഷണശ്രമത്തിനിടെകുത്തിപരിക്കേൽപ്പിച്ച കേസിൽ 31 കാരനായ ആകാശ് കനോജിയെ പോലീസ് കാസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ക്യാമറയിൽ പതിഞ്ഞ ആളെന്ന് സംശയിച്ച് നിരപരാധിയായ ചെറുപ്പക്കാരനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഢ് സ്വദേശിയായ ആകാശ് കനോജിയ എന്ന 31-കാരനെയാണ് കസ്റ്റഡിയിലെടുത്ത് പ്രതിയല്ലന്ന് തിരിച്ചറിഞ്ഞ ശേഷം വിട്ടയച്ചത്.
തനിക്കെതിരായ തെറ്റായ ആരോപണത്തെത്തുടർന്ന് ഉള്ള ജോലി നഷ്ടമായി, വന്ന വിവാഹാലോചന മുടങ്ങി പോയി. പോലീസ് എൻറെ ജീവിതം തകർത്തതായി കനോജിയ പറഞ്ഞു. ജോലിക്കായി സെയ്ഫ് അലി ഖാന്റെ വീടിന്റെ മുൻപിൽ സമരം നടത്തുമെന്നും ഇയാൾ പറഞ്ഞു. പൊലീസിന്റെ ഒരു തെറ്റ് തന്റെ ജീവിതം തകർത്തു. കാമറയിൽ പതിഞ്ഞ ആൾക്ക് മീശ ഉണ്ടായിരുന്നില്ല. എന്നാൽ തനിക്ക് മീശയുണ്ടെന്നും അക്കാര്യം പോലും പൊലീസ് ശ്രദ്ധിച്ചില്ലെന്നും വലിയ അനാസ്ഥയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കനോജിയ ആരോപിച്ചു.
മുംബൈ പോലീസ് നൽകിയ സൂചനയെ തുടർന്ന് കനോജിയയെ കസ്റ്റഡിയിലെടുത്തെങ്കിലും യഥാർത്ഥ പ്രതിയായ ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാമിനെ ജനുവരി 19 ന് താനെയിൽ വെച്ച് അറസ്റ്റിലായതിന് ശേഷം വിട്ടയച്ചു.