ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ബെഞ്ചമിൻ നെതന്യാഹു അടുത്തയാഴ്ച ആദ്യം ഒരു മീറ്റിംഗ് ഉണ്ടാകുമെന്ന് നെതന്യാഹു ഓഫീസിൽ നിന്നുള്ള റിപ്പോർട്ട്. ഫെബ്രുവരി നാലിന് സന്ദർശനം നടക്കുമെന്നും ട്രംപിൻ്റെ രണ്ടാമൂഴത്തിൽ…

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ബെഞ്ചമിൻ നെതന്യാഹു അടുത്തയാഴ്ച ആദ്യം ഒരു മീറ്റിംഗ് ഉണ്ടാകുമെന്ന് നെതന്യാഹു ഓഫീസിൽ നിന്നുള്ള റിപ്പോർട്ട്. ഫെബ്രുവരി നാലിന് സന്ദർശനം നടക്കുമെന്നും ട്രംപിൻ്റെ രണ്ടാമൂഴത്തിൽ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കപ്പെടുന്ന ആദ്യ വിദേശ നേതാവാണ് അദ്ദേഹമെന്നും നെതന്യാഹുവിൻ്റെ ഓഫീസ്. മുൻ പ്രസിഡന്റ് ബൈഡൻ തടഞ്ഞുവെച്ച ആയുധങ്ങൾ ഇസ്രായേലിന് കൈമാറാൻ ട്രംപ് ഉത്തരവിന് പിന്നാലെയാണ് കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നത്.

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനും നമ്മുടെ പൊതു ശത്രുക്കളെ നേരിടാനും സമാധാനത്തിൻ്റെയും സമൃദ്ധിയുടെയും ഭാവി സുരക്ഷിതമാക്കുന്നതിനും ആവശ്യമായ ഉപകരണങ്ങൾ നൽകുമെന്ന വാഗ്ദാനം പാലിച്ചതിന് പ്രസിഡൻ്റ് ട്രംപിന് നന്ദി പറയുന്നതായി നെതന്യാഹു എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലും ഹമാസും തമ്മിൽ ധാരണയുണ്ടാക്കിയതിന് പിന്നാലെ ഗാസയിൽ ആറാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കെയാണ് ഇരു നേതാക്കളും തമ്മിലെ കൂടിക്കാഴ്ച. അതേസമയം, പ്രോസ്റ്റേറ്റ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ നെനെതന്യാഹുവിന്റെ ആരോഗ്യത്തെയും ആശ്രയിച്ചിരിക്കും സന്ദർശനമെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

Leave a Reply